തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ബോഗിക്ക് തീ പിടിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ബോഗിക്ക് തീ പിടിച്ചു. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന തീവണ്ടിയുടെ ഒരു ബോഗിക്കാണ് തീ പിടിച്ചത്.

ജനുവരി 10 ന് രാവിലെ തിരുവനന്തപുരത്തെത്തിയ ഗുവാഹത്തി എക്‌സ്പ്രസിന്റെ അവസാനത്തെ ബോഗിക്കാണ് തീ പിടിച്ചത്. ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു.

Train Fire

ഉച്ചക്ക് ഒന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തൊട്ടടുത്ത് ചവര്‍ കത്തിച്ചതില്‍ നിന്ന് നീ പടര്‍ന്നതായിരിക്കാം എന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

എന്നാല്‍ ചവറ് കൂനയില്‍ നിന്ന് തീ പടരാനുള്ള സാധ്യത ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് സംശയിക്കുന്നത്. തീ പിടിച്ച ഉടന്‍ തന്നെ മറ്റ് ബോഗികള്‍ നീക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

ശനിയാഴ്ച രാവിലെ എത്തിയ ഗുവാഹത്തി - തിരുവനന്തപുരം എക്‌സ്പ്രസ് ഞായറാഴ്ച തിരിച്ച് യാത്ര പുറപ്പെടാനുള്ളതായിരുന്നു. തീ പീടിച്ചതിനെ തുടര്‍ന്ന് പുറപ്പെടുന്ന സമയം മാറ്റുമോ എന്ന് വ്യക്തമായിട്ടില്ല. റെയില്‍ അധികൃതര്‍ തീപ്പിടത്തം സംന്ധിച്ച് വിശമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമൊന്നും ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Thiruvananthapuram
English summary
Train bogie caught fire at Thiruvananthapuram Railway Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X