തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഞ്ചിയൂർ സബ് ട്രഷറിയിൽ സാമ്പത്തിക തിരിമറി: സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത് രണ്ട് കോടി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. തലസ്ഥാനത്തെ വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൌണ്ടിലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളത്. സബ്ട്രഷറിയിലെ ഉദ്യോഗസ്ഥൻ തന്നെ വലിയൊരു തുക തട്ടിപ്പ് നടത്തിയതായാണ് തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടത്. ഇതോടെ ജില്ലാ ട്രഷറി ഓഫീസർക്ക് സബ് ട്രഷറി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക തിരിമറി നടത്തിയ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് ട്രഷറി ഓഫീസർ പരാതിയും നൽകിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതോടെ ഡയറക്ടറേറ്റിലെ ജീവനക്കാർ ഇത് സംബന്ധിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിരമിക്കൽ തിയ്യതി അടുത്ത ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് സബ് ട്രഷറി ജീവനക്കാരൻ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടന്റാണ് സാമ്പത്തിക തിരിമറി നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇതോടെ പോലീസിൽ പരാതിപ്പെടാനുള്ള നടപടികളും ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.

 money-1561

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

സർക്കാർ അക്കൌണ്ടിൽ നിന്ന് ട്രഷറിയിൽ തന്റെ പേരിലുള്ള അക്കൌണ്ടിലേക്ക് ജീവനക്കാരൻ ഘട്ടംഘട്ടമായി പണം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്കിന്റെ സ്വന്തം അക്കൌണ്ടിലേക്കും പണം മാറ്റി. സിസ്റ്റം അഡ്മിനിസ്ട്രേറ്റിലൂടെയാണ് ജീവനക്കാരന്റെ തട്ടിപ്പ് പുറത്താവുന്നത്. പണം മാറ്റുന്നതിനായി ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്യുകയും പിന്നീട് റദ്ദാക്കിയതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പുറമേ റിസർവ് ബാങ്ക് ഡെപ്പോസിറ്റ് ടാലിയാകാത്തതും സംശയത്തിനിടയാക്കിയതോടെയാണ് വെട്ടിപ്പിന്റെ ചുരുളഴിയുന്നത്.

Thiruvananthapuram
English summary
Treasury official transfers two Crore from Collector's account to Personal account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X