സാക്ഷാല്‍ സൂര്യ വരെ ഞെട്ടും ഈ ട്രിബ്യൂട്ട് വീഡിയോ കണ്ടാല്‍; തിരുവനന്തപുരത്തെ പയ്യന്മാര്‍ വേറെ ലെവല്‍
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ജന്മദിനം. സൂര്യയുടെ പ്രിയപ്പെട്ട ആരാധകര്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ആരാധകര്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍ ഗംഭീരമാക്കി ആഘോഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ കൊച്ചുമിടിക്കാന്മാരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
തിരുവനന്തപുരത്തെ ചെങ്കല്‍ ചൂള എന്നറിയപ്പെടുന്ന രാജാജി നഗറിലെ മിടുക്കന്മാരാണ് ആ വീഡിയോയ്ക്ക് പിന്നില്‍. സൂര്യയുടെ ഹിറ്റ് ചിത്രം ആയണിലെ ഡാന്‍സ് നമ്പര്‍ ഗാനം റീക്രിയേറ്റ് ചെയ്യുകയായിരുന്നു. യഥാര്‍ത്ഥ സിനിമയെ വെല്ലുന്ന സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗുമാണ് വീഡിയോയ്ക്കുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ വീഡിയോ ഒരു റെഡ്മി ഫോണിലാണ് ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും.
ഹെലികോപ്റ്റര്‍ ഷോട്ടുകളടക്കം ഉള്‍ക്കൊള്ളിച്ച ഈ വീഡിയോ ഷൂട്ട് ചെയ്തത് രാജാജി നഗറില്‍ വച്ച് തന്നെയായിരുന്നു. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് വീഡിയോ ചെയ്തതെന്ന് ഈ മിടുക്കന്മാര്‍ പറയുന്നു. നേരത്തെ അതേ സിനിമയിലെ സംഘട്ടന രംഗവും ഇവര്‍ റിക്രിയേറ്റ് ചെയ്തിരുന്നു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സാരിയിലും ഹോട്ട് ലുക്കിലും തിളങ്ങി പാര്‍വ്വതി അരുണ്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications