തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; ഇത് പകല്‍ക്കൊള്ള ,ഏതറ്റം വരെയും പോരാടുമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവ്തകരണത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്റെ പൊതു സ്വത്തായ വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമായി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരമായും, ജനാധിപത്യപരമായും നടത്താവുന്ന എല്ലാ പോരാട്ടവും നമ്മള്‍ നടത്തുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ മന്ത്രി പറഞ്ഞു.

cover 5

കേരളത്തിന്റെ പൊതു സ്വത്തായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമായി. തിരുവനന്തപുരം വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതാണെങ്കിലും, വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരമായും, ജനാധിപത്യപരമായും നടത്താവുന്ന എല്ലാ പോരാട്ടവും നമ്മള്‍ നടത്തുക തന്നെ ചെയ്യും.
വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതാണ് നല്ലതെന്ന് കരുതുന്ന കുറേ ആളുകളുണ്ട്. അവര്‍ക്കെല്ലാം പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെടുക തന്നെ ചെയ്യും.

Recommended Video

cmsvideo
തിരുവനന്തപുരം; വിമാനത്താവളം അദാനിക്ക് തന്നെ;സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാനും, പ്രവര്‍ത്തനം മികച്ചതാക്കാനും നിഷ്പ്രയാസം കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നതായിരുന്നു. അതിന് എന്തെങ്കിലും ബുദ്ധിമുട്ട് കേന്ദ്രത്തിനുണ്ടായിരുന്നെങ്കില്‍ നെടുമ്പാശ്ശേരിയും, കണ്ണൂരും പോലെ മാതൃകാപരമായി തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, സ്വകാര്യ മുതലാളിക്ക് വേണ്ടി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം കച്ചവടം ചെയ്യുകയാണ് ഉണ്ടായത്. ഇത് പകല്‍ക്കൊള്ള തന്നെയാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും, ഇടതുപക്ഷവും ഏതറ്റം വരെയും പോരാടും.

സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിസർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻസ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ

Thiruvananthapuram
English summary
trivandrum airport privatisation; will continuelegal fight says kadakampally surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X