തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് വിദ്യാർഥിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് !
തിരുവനന്തപുരം : തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തട്ടി വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് വിദ്യാർത്ഥിയുടെ കാലുകളിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങിയത്. പൂവാർ സ്വദേശിനിയായ അജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിദ്യാർത്ഥിനിയെ പ്രവേശിപ്പിച്ചത് . ക്ലാസിലേക്ക് പോകാനായി ഇരു ചക്ര വാഹനത്തിൽ യാത്ര തുടരവയാണ് സംഭവം. നെയ്യാറ്റിൻകരയിൽ എത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് റോഡിലൂടെ സഞ്ചരിച്ച അജിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡിലേക്ക് തെറിച്ചു വീണ അജിതയുടെ കാലുകളിലേക്ക് ബസിന്റെ ടയർ കയറിയിറങ്ങി. ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് കണ്ടുനിന്ന ദൃക്സാക്ഷികൾ വ്യക്തമാക്കിയത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിനു സമീപത്ത് കൂടി നടന്നു നീങ്ങിയ യാത്രക്കാരെ പോലും ഞെട്ടിച്ചു കൊണ്ടാണ് തമിഴ്നാട് ബസ് അജിത് ഇടിച്ചുതെറിപ്പിച്ചത് .
തുടർന്ന് 2 കാലുകളിലേക്കും ടയർ കയറി ഇറങ്ങി . ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റിയെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു.












Click it and Unblock the Notifications