തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുംബൈ ടഗ്ഗ് ബ്രഹ്മേക്ഷര മുങ്ങി: വിഴിഞ്ഞത്ത് ഡീസൽ കടലിൽ പരന്നു, മുങ്ങാന്‍ കാരണം വടം പൊട്ടിയത്!

  • By Desk
Google Oneindia Malayalam News

വിഴിഞ്ഞം: കഴിഞ്ഞ മൂന്നു വർഷമായി വിഴിഞ്ഞം പുതിയ വാർഫിൽ തുടരുന്ന ബ്രഹ്മേക്ഷര എന്ന ടഗ്ഗ് ഇന്നലെ പുലർച്ചെ മുങ്ങി. ടഗ്ഗിൽ സൂക്ഷിച്ചിരുന്ന 4000 ത്തോളം ലിറ്റർ ഡീസൽ കടലിൽ പരന്നു ഒഴുകുന്നത് പരിസ്ഥിതി മലിനീകരണ ഭീക്ഷണി ഉയർത്തുന്നു. ടഗ്ഗിൽ ഇന്ധന ബാരലുകൾ വെള്ളത്തിൽ വീണു. ഇവ തിരികെ എടുത്തു. sഗ്ഗി ന്റെ അടിഭാഗം പൊട്ടിയാണ് ഇന്ധനം ചോർന്നത്.

<strong>നോട്ട് നിരോധനത്തില്‍ മോദിക്ക് എട്ടിന്റെ പണി ഇപ്പോള്‍!!! കിരാതനടപടി... മുന്‍ ഉപദേഷ്ടാവിന്റെ പുസ്തകം </strong>നോട്ട് നിരോധനത്തില്‍ മോദിക്ക് എട്ടിന്റെ പണി ഇപ്പോള്‍!!! കിരാതനടപടി... മുന്‍ ഉപദേഷ്ടാവിന്റെ പുസ്തകം

കടലിൽ പരന്ന എണ്ണപ്പാട നീക്കുന്നതിന് ഒഎസ് ഡി എന്നറിയപ്പെടുന്ന മിശ്രിതം തളിച്ചു. ഈ മിശ്രിതം തളിക്കുമ്പോൾ എണ്ണപ്പാട ഖര മിശ്രിതമായി കടലിന്റെ അടിയിലേക്ക് പോകും. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി ജലമലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് തുറമുഖ വകുപ്പിന്റെയും തീരസംരക്ഷണസേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു.

tugvizhinjam

എണ്ണപ്പാടപടരാതിരിക്കാൻ പിവിസി പൈപ്പുകൾ കൊണ്ട് താത്കാലിക ബൂം സ്ഥാപിച്ചു. ടഗ്ഗിൽ നിന്നും വീണ്ടും ചോർച്ച ഉണ്ടായാൽ ഇത് തടയുന്നതിനായി കൊച്ചിയിൽ നിന്നും പോർട്ട് ട്രസ്റ്റിന്റെ ആധുനിക ബൂം കൊണ്ടുവരേണ്ടി വരും.sഗ്ഗിൽ അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിന് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. ടഗ്ഗിനെ ബന്ധിച്ചിരുന്ന വടം പൊട്ടിയതാണ് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇതിനു സമീപം കെട്ടിയിട്ടിരുന്ന കോസ്റ്റൽ പൊലീസിന്റെ ശീതീകരണ സംവിധാനമുള്ള ബോട്ടും മുങ്ങി. അടുത്ത മാസത്തോടെ ലേലം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരവെയാണ് ടഗ്ഗ് മുങ്ങിയത്.

2015 നവംബർ അവസാനമാണ് ഇന്ധനവും വെള്ളവും തീർന്നുവെന്ന പേരിൽ എത്തിയ ടഗ് പലവിധ കാരണങ്ങളാൽ ഇവിടെ തുടരുകയായിരുന്നു. ഉടമയുൾപ്പെടെ ആരും തിരിഞ്ഞു നോക്കാതായതോടെ ടഗ് തുറമുഖ വകുപ്പിനു തലവേദനയായിരുന്നു. തിരയടിയിൽ നങ്കൂരമിളകിയും വടം പൊട്ടിയും ടഗ് വന്നിടിച്ചു വാർഫിനു നാശനഷ്ടമുണ്ടായി

Thiruvananthapuram
English summary
tugg plunges in water in vizhinjam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X