India
 • search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഢാലോചന?, ഡോക്ടർമാരെ പഴിചാരുന്നു'; കെജിഎംസിടിഎ

Google Oneindia Malayalam News

തിരുവനന്തപുരം : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതികരിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ. ഇത്തരം സംഭവത്തിലൂടെ മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കെ ജി എം സി ടി എ ആരോപിച്ചു.

ഡോക്ടർമാർക്ക് എതിരെ നടപടിയെടുത്തതിനെതിരെ കെ ജി എം സി ടി എയുടെ പ്രതിഷേധ യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം ഉണ്ടായത്. ആശുപത്രി സംവിധാനത്തിലെ പിഴവിന് ഡോക്ർമാരെ പഴിചാരുകയാണെന്ന് കെ ജി എം സി ടി എ കുറ്റപ്പെടുത്തി. വിദഗ്ധ സമിതി അന്വേഷിക്കണം എന്നാണ് കെ ജി എം സി ടി എ നിലവിൽ ഉന്നയിക്കുന്ന ആവശ്യം.

മരണപ്പെട്ട സുരേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്ക് എതിരെ നടപടി ഉണ്ടായതെന്നും കെ ജി എം സി ടി എ ആരോപിച്ചു. അവയവം എടുത്ത് കൊണ്ട് പോയതിൽ ഒരാൾ ആംബുലൻസ് ഡ്രൈവറാണ്. ട്രാൻസ്പ്ലാന്റ് ഐ സി യുവിലേക്കാണ് അവയവം കൊണ്ടു പോകേണ്ടിയിരുന്നത്. അല്ലാതെ, ശസ്ത്രക്രിയാ മുറിയിലേക്കല്ല കൊണ്ടു പോകേണ്ടിയിരുന്നതെന്നും കെ ജി എം സി ടി എ വ്യക്തമാക്കി.

അതേസമയം, നെഫ്രോളജി വിഭാഗത്തിലെ പല ചികിത്സാ ഉപകരണങ്ങളും തകരാറിലാണ്. അതു പരിഹരിക്കാൻ പോലും ആളില്ലാത്ത അവസ്ഥായാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ല. പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് ഡോക്ടർമാർ തയ്യാറാണെന്നും കെ ജി എം സി ടി എ അറിയിച്ചു.

അതേസമയം, കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 - കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നത്. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂർ എടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക എത്തിച്ചിരുന്നു. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം, 8.30 ഓടെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.

അതേസമയം, ശസ്ത്രക്രിയ വൈകിയതിനാലാണ് മരണം സംഭവിച്ചത് എന്നാണ് ഇതിന് പിന്നാലെ ഉണ്ടായ ആക്ഷേപം. എന്നാൽ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്.

വിഷയത്തിൽ മരണപ്പെട്ട സുരേഷിന്റെ സുഹൃത്ത് ചൂഴാൽ നിർമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ കോളേജിൽ മരണം നടന്നത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്താൻ തഹസിൽദാരാണ് എത്തിയത്. ആർഡിഒ തന്നെ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പിന്നെ ഇൻക്വസ്റ്റ് നടത്തിയത്.

സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരനുമാനം എന്നും അദ്ദേഹം വെഴിപ്പെടുത്തി. അധികൃതരുടെ അനാസ്ഥ കൊണ്ടാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്. സംഭവത്തിൽ സർക്കാർ നടപടി എടുത്തതായും നിർമ്മൽ ആരോപിച്ചു.

തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

അതേസമയം, സുരേഷിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് പരാതി ഇല്ലെന്ന വാർത്തകൾ വന്നിരുന്നു. ഇതിനോടും നിർമ്മൽ പ്രതികരിച്ചു. ഇത്തരം വാർത്തകൾ ശരിയല്ല. സുരേഷിന്റെ സഹോദരിയുടെ ഭർത്താവാണ് അങ്ങനെയൊരു പ്രതികരണം നടത്തിയത്. അവർ തമ്മീൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  Thiruvananthapuram
  English summary
  TVM medical college kidney transplantation death : KGMCTA reacted to this issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X