തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയെ 'കാണാതായ' സംഭവത്തില്‍ വന്‍ ട്വിസ്റ്റ്...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. സേലം കണ്ടപ്പട്ടി സ്വദേശി റുബിയ ഭാനുവിനെയാണ് ( 28 ) ലേബര്‍ റൂമില്‍ നിന്ന് കാണാതായത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സേലത്തെ വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് നല്കിയ നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ ഇറങ്ങിപ്പോയെന്നാണ് ഇവര്‍ ആശുപത്രി അധികൃതരെ അറിയിച്ചതെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്.

ശനിയാഴ്ച രാത്രി 1.30ഓടെ എസ്.എ.ടി ആശുപത്രിയിലെത്തിയ ഇവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലേബര്‍ റൂം സ്റ്റേജ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഗര്‍ഭിണിയെ കാണാതായതായി ആശുപത്രി അധികൃതര്‍ അറിയുന്നത്. ഇവരുടെ കൂട്ടിരിപ്പുകാരെയും കാണാതായതോടെ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ ആശുപത്രിയില്‍ നല്കിയ മൊബൈല്‍ നമ്പര്‍ ഓഫായതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
പ്രത്യേക വേഷം ധരിപ്പിച്ച് മാത്രം പ്രവേശിപ്പിക്കുന്ന ലേബര്‍ റൂം സ്റ്റേജ് ഒന്നില്‍ നിന്ന് പുറത്തിറങ്ങിയ ഗര്‍ഭിണി വേഷം മാറി കൂട്ടിരിപ്പുകാരിയാണെന്ന വ്യാജേന സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നു എന്നാണു ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ലേബര്‍ റൂം സ്റ്റേജ് ഒന്നില്‍ നിന്ന് ഗര്‍ഭിണി പുറത്തിറങ്ങി താഴെ വന്ന് വേഷം മാറിയാണ് പോയതെന്ന് സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications