തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചു, 2 പേര്‍ക്കെതിരെ യുഎപിഎ ചുമത്തും

Google Oneindia Malayalam News

തിരുവനന്തപുരം: കല്ലമ്പലത്ത് കൊടികൾ അഴിച്ച് മാറ്റുന്നതിനിടെ മുദ്യാവാക്യം വിളിച്ച പിഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. രണ്ട് പേരെയാണ് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കും.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഉത്തരവ് പുറത്തിറക്കി.സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടര്‍ക്കും പോലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

uapa

ഉത്തരവ് പുറത്തിറങ്ങിയതോടെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കും. നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.

ആര്‍എസ്എസ് റൂട്ടമാര്‍ച്ചിന് ഹൈക്കോടതി അനുമതി; നിഷേധിച്ച് സര്‍ക്കാര്‍, തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ്ആര്‍എസ്എസ് റൂട്ടമാര്‍ച്ചിന് ഹൈക്കോടതി അനുമതി; നിഷേധിച്ച് സര്‍ക്കാര്‍, തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ്

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതിയും നിർദേശിച്ചു. ഹർത്താലിൽ പിഎഫ്ഐ നടത്തിയ അക്രമങ്ങളിൽ സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം.നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്ന് ഡിവിഷൻ ബെഞ്ച് മജിസ്ട്രേട്ട് കോടതികൾക്ക് നിർദേശം നൽകി.

നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സ്വത്ത് ഉൾപ്പടെ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നും കോടതി വിലയിരുത്തി.ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണ സംഭവങ്ങളിൽ സർക്കാരും, കെഎസ്ആർടിസിയും ആവശ്യപ്പെട്ട മുഴുവൻ തുകയും കോടതിയിൽ കെട്ടിവെയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. 5 കോടി 20 ലക്ഷം രൂപയാണ് കെട്ടിവെയ്ക്കേണ്ടത്. പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക നൽകേണ്ടത്.

രണ്ടാഴ്ചയ്ക് അകം തുക കെട്ടിവെയ്ക്കണമെന്നാണ് കോടതി നിർദേശം. തുക ലഭിക്കാത്ത പക്ഷം റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്

Thiruvananthapuram
English summary
two activists in thiruvananthapuram kallambalam police custody who raised slogans while removing popular front flags
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X