Get Updates
Get notified of breaking news, exclusive insights, and must-see stories!

വർക്കലയിൽ വൻ കഞ്ചാവ് വേട്ട രണ്ട് യുവാക്കൾ അറസ്റ്റിൽ

വർക്കല: വില്പനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.അനിൽകുമാറിന്റെ നേതൃത്വിലുളള സംഘം അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 8.30ഓടെ അയിരൂർ ചാരുംകുഴി ജംഗ്ഷനിൽ വച്ചാണ് അയിരൂർ ഹിൽപാലസ് വീട്ടിൽ നന്ദൻ (21), ഇടവ കാട്ടുവിള എ.എ.വില്ലയിൽ അനീഷ് (30) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരുകിലോ 300ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 16 ആർ 7822 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

വർക്കല ടൂറിസം മേഖലയിലും സ്കൂൾ കോളേജ് പ്രദേശങ്ങളിലും കോളനികൾ കേന്ദ്രീകരിച്ചും വില്പന നടത്തുന്നതിനാണ് ഇവർ തമിഴ്നാട്ടിലെ തേനി കമ്പമേട് ഭാഗത്തു നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്നതെന്ന് തിരുവനന്തപുരം അസി. എക്സൈസ് കമ്മീഷണർ എ.ആർ.സുൽഫിക്കറിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിനെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് വേണ്ടിയുളള തെരച്ചിൽ ആരംഭിച്ചതായും അസി.കമ്മീഷണർ പറഞ്ഞു.

news

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എക്സൈസ് ഇന്റലിജന്റ് പ്രിവന്റീവ് ഓഫീസർ സുധീഷ് കൃഷ്ണ, പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, മഞ്ചുനാഥ്, ശ്രീജിത്ത്, സെബാസ്റ്റ്യൻ, വിവേക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൽമ എന്നിവരാണ് റെയിഡ്ൽ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+