Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

ആ​റ്റിങ്ങൽ: യുവാവിനെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കിഴുവിലം അണ്ടൂർ മുളയറത്തലക്കാവ് ക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ ഷെറിൻ (23), കടുവയിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു എന്നറിയപ്പെടുന്ന അനന്തപത്മനാഭൻ (21) എന്നിവരാണ് പിടിയിലായത്.


വർക്കല സ്വദേശിയായ അൻവറിനെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന സംഭവത്തിലാണ് അറസ്​റ്റ്. വർഷങ്ങളായി അൻവറുമായി പ്രതികളിൽ ചിലർക്ക് സൗഹൃദമുണ്ടായിരുന്നു. ഈ സൗഹൃദമുപയോഗിച്ച് കഴിഞ്ഞ ദിവസം ആ​റ്റിങ്ങലിൽ വിളിച്ച് വരുത്തുകയും കാട്ടുംപുറത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ട് പോയി മർദ്ദിക്കുകയും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു. ഒന്നര പവൻ തൂക്കം വരുന്നതാണ് കവർച്ച ചെയ്യപ്പെട്ട ബ്രേസ് ലൈ​റ്റ്. ഈ സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

accusedarrested-

പിടിയാലയവരെ ആ​റ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡി.വൈ.എസ്.പി. പി.അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ. ഒ.എ.സുനിൽ, എസ്.ഐ. തൻസീം അബ്ദുൽ സമദ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, ജയൻ, ശ്യാം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+