Get Updates
Get notified of breaking news, exclusive insights, and must-see stories!

വാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം​:​ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും വെട്ടിപ്പരിക്കേൽപ്പിച്ചും കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് പേരെ കവർച്ചാ ശ്രമത്തിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കീഴ്തോന്നയ്ക്കൽ സ്വദേശി അൽസാജ് (25), മേൽതോന്നയ്ക്കൽ സ്വദേശി തൗഫീഖ് (19) എന്നിവരെയാണ് മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​പ​രി​സ​ര​ത്ത് വച്ച് രോ​ഗി​ക​ളു​ടെ​ ​കൂ​ട്ടി​രി​പ്പു​കാ​രു​ടെ​ ​ഫോ​ൺ​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്രമി​ച്ച് രക്ഷപ്പെടുന്നതിനിടെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് മോട്ടോർ സെെക്കിളുകളിലായി ആറ് പേർ സഞ്ചരിച്ച് രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടഞ്ഞ് നിർത്തിയും കടകളിൽ കയറി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും പരിക്കേൽപ്പിച്ചും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​ഇ​വ​രു​ൾ​പ്പെ​ട്ട​ ​ആ​റം​ഗ​സം​ഘമാണ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​നെ​ടു​മ​ങ്ങാ​ട് ,​ ​പ​ന​വൂ​ർ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വ​ഴി​യാ​ത്ര​ക്കാ​രെ​ ​അ​ക്രമി​ച്ച് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു.

arrest-01-600-

ഇ​വ​ർ ക​ഴ​ക്കൂ​ട്ടം,​ ​മം​ഗ​ല​പു​രം,​ നെ​ടു​മ​ങ്ങാ​ട് ​പൊ​ലീ​സ് ​സ്​റ്റേ​ഷ​ൻ പരിധിയിൽ നി​ര​വ​ധി​ ​ക​വ​ർ​ച്ചാ​കേ​സു​ക​ൾ​ ​ന​ട​ത്തി​യ​താ​യും പൊ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചിട്ടുണ്ട്.​ ​പ്ര​തി​കളുടെ പേരിൽ 14 വധശ്രമ കേസുകളും നിലവിലുണ്ട്. ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ വാഹന പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ വലയിലായത്. എസ്.എെമാരായ ഹരിലാൽ, സാബു, സതീഷ്, ശേഖർ, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഷെെനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+