നഗരമധ്യത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിയ രണ്ടു പേർ അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്!!
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകൽ ബസിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ തമ്പാനൂർ പൊലീസ് പിടികൂടി. കൊഞ്ചിറവിള ഒരിക്കോമ്പിൽ വീട്ടിൽ അനന്തു(20), മണക്കാട് ഐരാണി മുട്ടം തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന അനന്തൻ (20) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ മറ്റ് മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. നഗരത്തിൽ സർവീസ് നടത്തുന്ന കുന്നുവിള ദേവി എന്ന ബസിലെ കണ്ടക്ടറായ ബാലരാമപുരം അതിയന്നൂർ വെങ്ങിൻകോട് പാൽസൊസൈറ്റിക്ക് സമീപം അരുൺ നിവാസിൽ അരുണിനാ (28)ണ് കുത്തേറ്റത്. കേസിലെ ഒന്നാം പ്രതിയായ അനന്തുവിനെ രണ്ട് വർഷം മുമ്പ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഓവർബ്രിഡ്ജ് എസ്.എം.വി സ്കൂളിന് മുന്നിലായിരുന്നു സംഭവംആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോഴാണ് അവിടെ കാത്തുനിൽക്കുകയായിരുന്ന സംഘം അരുണിനെ ആക്രമിച്ചത്. അരുണിനെ ആക്രമിക്കാൻ നേരത്തെ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇന്നലെ അരുൺ ബസിൽ ജോലിക്കെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിൽപ്പെട്ടവർ ബസിൽ നിന്ന് അരുണിനെ വലിച്ചിറക്കാൻ ശ്രമിച്ചു. ബസിന്റെ കമ്പിയിൽ മുറുകെ പിടിച്ച് പ്രതിരോധിക്കാൻ അരുൺ ശ്രമിച്ചതിനാൽ വിജയിച്ചില്ല. ഇതിനിടെ സംഘത്തിലുൾപ്പെട്ട ഒരാൾ കർച്ചീഫിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് അരുണിനെ വയറ്റിൽ കുത്തുകയായിരുന്നു. അരുണിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications