രണ്ടാനച്ഛന്‍ രണ്ട് മക്കളെയും പീഡിപ്പിച്ചു
തിരുവനന്തപുരം: പെണ്‍മക്കള്‍ക്ക് രണ്ടാനച്ഛന്മാര്‍ വീണ്ടും വീണ്ടും വില്ലന്മാരാകുന്നു. തിരുവനന്തപുരം, നെടുമങ്ങാട് പാലോടില്‍ രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു.
ആറും ഒമ്പതും വയസ്സുള്ള കുട്ടികളാണ് രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായത്. ആറുവയസ്സുകാരിയായ കുട്ടി നടക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട്് അമ്മൂമ്മ കാര്യം തിരക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡന കഥ പുറത്തു പറഞ്ഞത്.

വീട്ടുകാര്‍ പരാതിപ്പെട്ടതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലീസില്‍ അറിയിച്ചത്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായിതെളിഞ്ഞിട്ടുണ്ട്. രണ്ട് കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ പീഡനവും പീഡനക്കേസും












Click it and Unblock the Notifications