• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരുവനന്തപുരത്ത് രണ്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ; തുമ്പായത്ത് കൊലപാതകശ്രമം, കവർച്ച കേസുകളിൽ!!

  • By Desk

വർക്കല: കൊലപാതകശ്രമം, കവർച്ച കേസുകളിൽ പിടികിട്ടാപുള്ളികളായ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല, കല്ലമ്പലം, നെടുമങ്ങാട്, പരവൂർ, പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം കവർച്ച - പിടിച്ചുപറി കേസുകളിലുൾപ്പെട്ടവരാണ് അറസ്റ്റിലായത്.

പുതുനിയമവുമായി പുതുച്ചേരി സര്‍ക്കാര്‍; മദ്യപിച്ച് വീഴുന്നവർക്ക് പുതിയ പദ്ധതി? മാഹിയില്‍ മദ്യപിച്ചുവീഴുന്നവരെ ഇനി ബാറുകാര്‍ ആശുപത്രിയിലെത്തിക്കണം!

വെട്ടൂർ ആശാൻമുക്കിനു സമീപം വാഴവിളവീട്ടിൽ സാലി എന്ന സാലിഫ് (32) വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബെറിഞ്ഞതുൾപ്പെടെ കൊലപാതകശ്രമം, വിദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വിസ തട്ടിപ്പ്, കവർച്ച എന്നിങ്ങനെ പതിനഞ്ചോളം കേസുകളിലെ പ്രതിയും വിവിധ ജില്ലകളിൽ വാറണ്ടുകൾ നിലവിലുളളതുമായ മേൽവെട്ടൂർ സൽമ മൻസിലിൽ ജാനി (47) എന്നിവരാണ് അറസ്റ്റിലായത്.

Jani and Salif

എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സാലിഫ് അടുത്തിടെ വീട്ടിൽ വന്നുപോകാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ തന്ത്റപരമായി പിടികൂടിയത്. വിദേശത്ത് കടന്നിരുന്ന ജാനി രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ജാനിയെ അറസ്റ്റ് ചെയ്തത്. വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, സി.പി.ഒ മാരായ ജയ് മുരുകൻ, ഹരീഷ്, അബിനു എന്നിവർ ഉൾപെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Thiruvananthapuram

English summary
Two criminals arrested in Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more