പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കമിതാക്കളിലെ യുവതിയും മരിച്ചു
കൊട്ടിയം: പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കമിതാക്കളിലെ യുവതിയും മരിച്ചു. ഇരവിപുരം ഇടക്കുന്നത്ത് വയലിൽ വീട്ടിൽ രേഷ്മയാണ് (28) ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാമുകൻ ഇടക്കുന്നത്ത് വയലിൽ വീട്ടിൽ വിനീത് (30) ചൊവ്വാഴ്ച രാത്രി മരിച്ചിരുന്നു. ഇരുവരും തൊട്ടടുത്ത വീടുകളിലായിരുന്നു താമസം.
ചൊവ്വാഴ്ച രാത്രി 9.30ന് വീടിന് സമീപത്തെ ആക്കോലിൽ ശ്മശാനത്തിന് പിറകിലുള്ള കോറപ്പുല്ല് വളർന്ന് കാടായ സ്ഥലത്തെത്തി ഇരുവരും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കാടിന് തീപിടിച്ചു എന്നു കരുതിയാണ് സമീപവാസികൾ ഓടിയെത്തിയത്. അപ്പോഴാണ് തീഗോളങ്ങൾ പോലെ രണ്ടുപേർ പരക്കംപായുന്നത് കണ്ടത്.

ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിനീത് മരിച്ചു. രേഷ്മയുടെ ഭർത്താവും വിനീതും നിർമ്മാണ തൊഴിലാളികളാണ്.സംഭവ ദിവസം രേഷ്മയുടെ ഭർത്താവ് മൂത്ത രണ്ടു മക്കളുമായി ഇരവിപുരം വയലിൽ കൊച്ചു മാടൻനട ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു . മടങ്ങി വരവേ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് രേഷ്മ പറഞ്ഞു. ഭർത്താവ് ഓടി വീട്ടിലെത്തിയപ്പോഴേക്കും ഏലായിൽ നാട്ടുകാരുടെ നിലവിളിയാണ് കേട്ടത്. . വിനീതിനെ പോളയത്തോട് ശ്മശാനത്തിലും രേഷ്മയെ സ്വദേശമായ നെടുമ്പനയിലെ വീട്ടുവളപ്പിലും സംസ്കരിച്ചു.












Click it and Unblock the Notifications