വാക്‌സിന്‍ വിതരണത്തില്‍ വീണ്ടും അനാസ്ഥ; യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ചു കുത്തിവച്ചു
തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവച്ചതായി പരാതി. തിരുവനന്തപുരം മലയന്‍കീഴ് താലൂക്കിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇന്ന് രാവിലെ വാക്‌സിന്‍ എടുക്കാന്‍ എത്തിയ 25കാരിയായ യുവതിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിക്ക് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍
നേരത്തെ സാമനമായ സംഭവം ആലപ്പുഴയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 65കാരന് രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ ഡോസ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ നല്‍കുകയായിരുന്നു. കരുവാറ്റയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ഇക്കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 5,08,849 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്സിനേഷന്‍ 5 ലക്ഷത്തില്‍ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇനിയാരെങ്കിലും ഈ വിഭാഗത്തില്‍ വാക്സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്.
ഓണ ചിത്രങ്ങളുമായി കറുത്തമുത്ത് സീരിയല്‍ താരം റിനി രാജ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications