Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, തമിഴ്നാട്ടുകാർക്ക് കൊവിഡെന്നത് വ്യാജം

തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ കണ്ടെത്തിയ തമിഴ് നാട്ടുകാർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു എന്ന രീതിയിൽ സന്ദേശം പ്രചരിക്കുന്നു. ഇത് തെറ്റായ വാർത്തയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ തലസ്ഥാന ജില്ലയിൽ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 23 പേരെ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 112 പേര്‍ ആണ് കൊവിഡ് നിരീക്ഷണത്തില്‍ ഉളളത്.

ഇന്ന് പുതുതായി 770 പേര്‍ രോഗനിരീക്ഷണത്തിലായി. ജില്ലയില്‍ 9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. 61 സ്ഥാപനങ്ങളില്‍ ആയി 1336 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 112 ആണ്. 419 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 211 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് ലഭിച്ച 193 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

covid

ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ ഇവയാണ്. നാവായിക്കുളം, കുളത്തൂർ പഞ്ചായത്തുകളിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഹോട്ട് സ്പോട്ടുകൾ, നാവായിക്കുളം പഞ്ചായത്തിലെ 3, 4 ,13 വാർഡുകളിലും, കുളത്തൂർ പഞ്ചായത്തിലെ 9 ,10, 11 ,12 ,13, 14 എന്നീ വാർഡുകളിൽ മാത്രമായി ചുരുക്കി. കാരോട് പഞ്ചായത്തിലെ 14,15 എന്നീ വാർഡുകളെയും വാമനപുരം, പുല്ലമ്പാറ, നെല്ലനാട്, പുളിമാത്ത്, മുദാക്കൽ, മാണിക്കൽ എന്നീ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളെയും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+