തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊട്ടകിണറ്റില്‍ പഞ്ചലോഹവിഗ്രഹങ്ങള്‍ കണ്ടെത്തി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: പൊട്ടകിണറ്റില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴില്‍ ഒരു സ്വാകര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗ ശ്യൂന്യമായിക്കിടന്ന കിണറ്റില്‍ നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെതിയത്.

ഗണപതിയുടെയും മുരുകന്റെയും രണ്ട് പഞ്ചലോഹ വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ശ്രീബുദ്ധന്റെ കാലത്തുള്ള വിഗ്രഹമാണെന്നും അതിനാല്‍ ഇതിന് ഓരോന്നിനും ഇന്ന് ഒന്നരക്കോടിയിലേറെ വിലവരുമെന്നാണ് പ്രാഥമിക നിഗമനം.

panchaloham-idol

ബ്ലോക് നട ഭാസ്‌കരന്‍ നായര്‍ എന്നയാളുടെ പുരയിടത്തിലെ ഉപയോഗശ്യൂന്യമായി കിടന്ന കിണറ്റിലായുരുന്നു വിഗ്രഹങ്ങളുണ്ടായിരുന്നത്. പതിനെട്ട് വര്‍ഷമായി ഉപയോഗിക്കാതിരുന്ന കിണര്‍ കഴിഞ്ഞ ദിവസം വൃത്തിയാക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

വിഗ്രഹങ്ങള്‍ പുറത്തെടുത്ത ശേഷം മലയിന്‍കീഴ് പൊലീസില്‍ വിവരമറിയിച്ചു. കാട്ടാകക്കട കോടതിയുടെ നിര്‍ദ്ദേശപ്രകാരം വിഗ്രഹങ്ങള്‍ അപ്പൈസ്രര്‍ സുബ്രഹ്മണ്യനാശാരി പരിശോധിച്ചു. ഈ പ്രദേശത്ത് പണ്ട് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രമുണ്ടായിരുന്നെന്നും അവിടെയുള്ള വിഗ്രഹമാണിതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അതേ സമയം ചുറ്റുമതിലുള്ള പുരയിടത്തില്‍ ഇത്തരമൊരു കിണറുണ്ടെന്ന് മനസ്സിലാക്കിയ ആരോ വിഗ്രഹം മോഷ്ടിച്ച് കിണറ്റിലിട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങളാകാമെന്ന് മലയിന്‍കീഴ് എസ് ഐ പറഞ്ഞു.

പഞ്ചലോഹങ്ങള്‍ക്കൊണ്ട് നിര്‍മിതമായ വിഗ്രഹങ്ങളില്‍ ഗണപതിയുടെ വിഗ്രഹത്തിന് 14.130 കിലോ തൂക്കവും ഒന്നരയടി പൊക്കവുണ്ട്. മുരുക വിഗ്രഹത്തിന് 15.865 കിലോ ഭാരവും രണ്ടടിപൊക്കവുമാണുള്ളത്. വിഗ്രഹത്തിന്റെ കാലപ്പഴക്കവും വിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുരാവസ്തു ഗവേഷകരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Thiruvananthapuram
English summary
Two idol found in useless well in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X