പെൺകുട്ടികളെ വശീകരിച്ച് പീഡനം: ബന്ധം സ്ഥാപിക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി: രണ്ട് പേർ അറസ്റ്റിൽ!
തിരുവനന്തപുരം: വാട്സ്ആപ്പ് കേന്ദ്രീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കിയിരുന്ന സംഘത്തിൽപ്പെട്ടവർ അറസ്റ്റിൽ. ഈ സംഘത്തിലെ മുഖ്യകണ്ണിയും കൂട്ടാളിയുമാണ് നേമം പോലീസിന്റെ പിടിയിലായത്. പൂന്തുറ ജസീറ മൻസിലിൽ ഹമീദ് ഖാന്റെ മകൻ മുഹമ്മദ് സുഹൈൽ ഖാൻ (19), കൂട്ടാളിയായ ചെറുവെയ്ക്കൽ ഉത്രാടം വീട്ടിൽ രാധാകൃഷ്ണന്റെ മകൻ വിഷ്ണു എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
വാട്ട്സ്ആപ്പ് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്ന സംഘം ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. ഇത്തരത്തിൽ വലയിൽ വീഴുന്ന പെൺകുട്ടികളിൽ നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുുക്കളും കൈക്കലാക്കിയ ശേഷം പീഡനത്തിനിരയാക്കുന്നതായിരുന്നു ഇവരുടെ രീതി. ലഭിക്കുന്ന പണം കൊണ്ട് ആഢംബര ബൈക്കുകളിൽ പെൺകുട്ടികളുമൊത്ത് കറങ്ങി നടക്കുകയും ചെയ്യാറുണ്ട്. ഈ സംഘത്തിൽപ്പെട്ട രണ്ട് പേർ അറസ്റ്റിലായതോടെ കൂടുതൽ പേർ ഈ സംഘത്തിൽ വലയിലായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ സുഹൈൽ ഖാനെതിരെ പൂന്തുറ പോലീസ് സ്റ്റേഷനിൽ നേരത്തെയും രണ്ട് കേസുകളുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിലായിട്ടുള്ളത്.












Click it and Unblock the Notifications