കട കുത്തിതുറന്ന് മോഷണ ശ്രമം; കമ്പിപ്പാരയുമായി രണ്ടു പേരെ വർക്കല പൊലീസ് പിടികൂടി
വർക്കല: കട കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ വർക്കല പൊലീസ് പിടികൂടി. കല്ലമ്പലം മാവിൻമൂട് മനയിൽവീട്ടിൽ കമലേഷ്ലാൽ എന്ന കലേഷ് (43), കല്ലുവാതുക്കൽ പുളികുടി വയലിൽവീട്ടിൽ സന്ദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ വർക്കല കിളിത്തട്ടുമുക്കിനു സമീപം ഒരു കടമുറി കുത്തിപ്പൊളിക്കുന്നതിനിടയിലാണ് കമ്പിപ്പാരയുമായി ഇരുവരും പിടിയിലായത്.

ചെറുന്നിയൂർ കാറ്രാടിമുക്ക് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർച്ച ചെയ്ത കേസിലും കഴിഞ്ഞമാസം മുണ്ടയിലുളള മൂന്ന് വീടുകളിൽ വാതിൽ തകർത്ത് മോഷണശ്രമം നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ 2003ൽ നടന്ന വധശ്രമകേസിൽ അഞ്ചു വർഷം ജയിൽശിക്ഷ അനുഭവിച്ച ആളാണ് കലേഷ്.
പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാനഭംഗ കേസിലും ഇയാൾ പ്രതിയാണ്. കിളിമാനൂർ, കല്ലമ്പലം, കുളത്തൂപ്പുഴ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, മോഷണ കേസുകളിൽ പ്രതിയാണ് സന്ദീപ്. വർക്കല സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത് ചെയ്തത്. കോടതിയിൽ ഹാജരാിയ പ്രതികളെ റിമാൻഡ് ചെയ്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications