വൈദ്യുതി ലൈൻ പൊട്ടി വീണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം!!
തിരുവനന്തപുരം: പേട്ടയില്‍ വൈദ്യുതി ലൈൻ പൊട്ടി വീണ് വീട്ടമ്മ ഉൾപ്പെടെ വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം. ചാക്ക മുരുകൻ കോവിലിലെ പരികർമ്മിയായ പേട്ട പുള്ളിലൈൻ എ.പി.ആർ.എ(33)ൽ ടി.സി 31/476 തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (65), മൂന്നാം മനയ്ക്കൽ കാവടിയിൽ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്.
വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ വെള്ളം നിറഞ്ഞുകിടന്നറോഡിൽ വൈദ്യുതികമ്പി പൊട്ടികിടന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. റോഡിൽ ഏതാനും മീറ്റർ അകലത്തിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. പുലർച്ചെ അതുവഴി വന്ന പത്ര വിതരണക്കാരനാണ് സംഭവം ആദ്യം കണ്ടത്.

തുടര്‍ന്ന് മറ്റുളളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും വെളളത്തില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് പൊലീസിനേയും കെഎസ്ഇബിയേയും വിവരം അറിയിച്ചു. കെഎസ്ഇബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. പഴയ വൈദ്യുതി കമ്പികളായതിനാൽ ഇവിടങ്ങളിൽ ലൈൻ പൊട്ടിവീഴുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ ആരോപിച്ചു.അല്‍പസമയം പ്രതിഷേധം നടത്തിയതിന് ശേഷം മാത്രമാണ് മൃതദേഹങ്ങള്‍ നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്.












Click it and Unblock the Notifications