തിരുവനന്തപുരം നഗരത്തിൽ പിടിച്ചുപറിയും ബൈക്ക് മോഷണവും പതിവ്; രണ്ട് പേരെ ഷാഡോ പോലീസ് പിടികൂടി!
തിരുവനന്തപുരം: നഗരത്തിൽ പിടിച്ചുപറിയും ബൈക്ക് മോഷണവും പതിവാക്കിയ രണ്ടുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നെടുമങ്ങാട് പനവൂർ കുന്നിൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം അഞ്ചന ഭവനിൽ അനൂപ് മോഹൻ (21), പനവൂർ വാഴോട്ടുവിള വീട്ടിൽ ബാദുഷാൻ (19) എന്നിവരാണ് മോഷ്ടിച്ച ബൈക്കിൽ നഗരം ചുറ്റുന്നതിനിടെ പിടിയിലായത്.
മ്യൂസിയം, തമ്പാനൂർ, ഈഞ്ചയ്ക്കൽ, ശ്രീവരാഹം തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ പിടിച്ചുപറിയും ബൈക്ക് മോഷണവും പതിവായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരുമല മങ്കാട്ട് കടവ് സ്വദേശി ശ്രീനാഥിന്റെ പൾസർ ബൈക്ക്, തമിഴ്‌നാട് സ്വദേശിയുടെ ആക്ടീവ സ്‌കൂട്ടർ എന്നിവ മോഷ്ടിച്ചതും വഴുതക്കാടിന് സമീപം ഒരു സ്ത്രീയുടെയും, ട്രിവാൻഡ്രം ക്ലബിന് സമീപം കാട്ടാക്കട സ്വദേശിയുടെയും മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതും തങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ഐ.ജി ദിനേന്ദ്ര കശ്യപ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, കൺട്രോൾ റൂം എ.സി ശിവസുതൻ പിള്ള, തമ്പാനൂർ സി.ഐ അജയ് കുമാർ, എസ്.ഐ ജിജുകുമാർ, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, അരുൺകുമാർ തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.












Click it and Unblock the Notifications