200 അടി താഴ്ചയുള്ള കിണറില്‍ വീണ 2 വയസുകാരന് ദാരുണ അന്ത്യം, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ രണ്ട് വയസുകാരന് ദാരുണ അന്ത്യം. പുഞ്ചക്കരി മേനിലം പേരകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ രാജേഷ്- സ്വപ്‌ന ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥാണ് ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയെ വിഫലമാക്കി മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ സിദ്ധാര്‍ത്ഥ് വീണത്.
രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലും കുഞ്ഞിനെ രക്ഷിയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. രാജേഷിന്റെ അമ്മയോടൊപ്പം വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു കുഞ്ഞ്. കിണറിനോട് ചേര്‍ന്ന് കുളിയ്ക്കുന്നതിനായി പ്‌ളാസ്റ്റിക്ക് സ്റ്റൂള്‍ ഇട്ടിട്ടുണ്ടായിരുന്നു. കുട്ടി സ്റ്റൂളില്‍ കയറി കിണറ്റിലേയ്ക്ക് നോക്കുന്നതിനിടെ വീണതാകാം എന്നാണ് നിഗമനം.

കുന്നിന്‍ മുകളിലുള്ള 200 അടി താഴ്ചയുള്ള കിണറിലേയ്ക്കാണ് കുട്ടി വീണത്. തൊട്ടടുത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ സംഭവം അറിയാന്‍ സമീപവാസികളും വൈകി. വിഴിഞ്ഞത്ത് നിന്നും ചെങ്കില്‍ ചൂളയില്‍ നിന്നും ആധുനിക സൗകര്യങ്ങളുമായി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തിയെങ്കിലും കുഞ്ഞിനെ രക്ഷിയ്്ക്കാനായില്ല. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴെല്ലാം നാട്ടുകാര്‍ ഉറങ്ങാതെ ഒപ്പമുണ്ടായിരുന്നു. ഒരു നാടിന്റെ പ്രാര്‍ത്ഥന മുഴുവന്‍ വിഫലമാക്കി പുലര്‍ച്ചെ മൂന്ന് മണിയോടെ സിദ്ധാര്‍ത്ഥിന്റെ ജീവന്‍ പുറത്തെടുത്തു.












Click it and Unblock the Notifications