തിരുവനന്തപുരത്ത് യൂബര്‍ ടാക്‌സി ഡ്രൈവറെ വീടിനുളളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ യുവാവിനെ വീടിനുളളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. യൂബര്‍ ടാക്‌സി ഡ്രൈവര്‍ ആയ സമ്പത്തിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്കയ്ക്ക് സമീപത്തുളള വാടക വീട്ടിലാണ് സമ്പത്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് സമ്പത്തിനെ കൊല്ലപ്പെട്ട നിലയില്‍ വീടിനകത്ത് കണ്ടെത്തുന്നത്.
സമ്പത്തിന്റെ കാലിലും കഴുത്തിലും കുത്തേറ്റ നിലയിലാണ്. നഗരത്തിലെ ലഹരികടത്ത് സംഘങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് സമ്പത്തിന്റെ കൊലപാതകം എന്നാണ് പോലീസ് സംശയിക്കുന്നത്. സമ്പത്തിന്റെ കൊലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
തിരുവനന്തപുരംകാരായ സജാദ്, സനല്‍ മുഹമ്മദ് എന്നിവരാണ് സമ്പത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പോലീസിന്റെ കസ്റ്റഡിയിലുളളത്. ഇവര്‍ രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുളളതായാണ് പോലീസ് നല്‍കുന്ന സൂചന. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് സമ്പത്ത് പോലീസിന് രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നു എന്നുളള സംശയത്തിന്റെ പുറത്താണ് കൊലപാതകം എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉളളൂ.
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications