തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴക്കൂട്ടത്തെത്തുന്ന പ്രധാനമന്ത്രിയോട് 15 ചോദ്യങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ്എസ് ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം; തലസ്ഥാനത്തെ ഐടി നഗരമായി കഴക്കൂട്ടത്തെ കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് 15 ചോദ്യങ്ങളുമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ് ലാല്‍ . കായിക രംഗത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സംഭാവനയാണ് അങ്ങേയ്ക്ക് ഇന്ന് ആധിത്യം അരുളുന്ന കഴക്കൂട്ടം കാര്യവട്ടത്തെ ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയം.

ss lal

2015 ലെ ദേശീയ ഗെയിംസിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും ഇച്ഛാശക്തിയില്‍ നിര്‍മ്മിച്ച സ്റ്റേഡിയം. അവിടേയ്ക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ ആദരവോടെ സ്വാഗതം ചെയ്യുകയാണെന്നും എസ്എസ് ലാല്‍ പറഞ്ഞു. അതോടൊപ്പം മലയാളികള്‍ ഉത്തരം പ്രതീക്ഷിക്കുന്ന 15 ചോദ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

1.അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റി സ്റ്റേഡിയത്തിനെ രാഷ്ട്രീയയോഗങ്ങളുടെ വേദിയാക്കിയത് ശരിയാണോ ?

2. നോട്ട് നിരോധനം കേരളത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കാന്‍ കാരണമായെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ?

3.കേരളത്തിലെ സ്വതസിദ്ധമായ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് പൗരത്വ ബില്‍ കാരണമായോ ?

4.കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയോ ?

5.തകരുന്ന ജിഡിപി പുനസ്ഥാപിക്കാന്‍ എന്ത് നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത് ?

6.കേരളത്തിലെ ഐടി വ്യവസായത്തിന് ഉതകുന്ന എന്ത് പദ്ധതിയാണ് മുന്നോട്ട് വെച്ചത് ?

7.തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് എയിംസ് പദവി നല്‍കാത്തത് എന്ത് കൊണ്ട് ?

8.തിരുവനന്തപുരത്തെ മെട്രോ റെയില്‍ നിര്‍മ്മാണം എന്ത് കൊണ്ട് ആരംഭിച്ചിട്ടേയില്ല ?

9.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആശുപത്രിയെങ്കിലും കേരള തലസ്ഥാനത്ത് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുവോ ?

10. കഴക്കൂട്ടം മണ്ഡലത്തിലെ അതി സുന്ദരമായ കായലുകള്‍ അന്താരാഷ്ട്ര ടൂറിസം നിലവാരമാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു ?

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

11.തിരുവനന്തപുരത്ത് കേരളത്തിലെ തൊഴിലില്ലാത്ത യുവ ജനതയ്ക്ക് തൊഴില്‍ നല്‍കാന്‍ എന്ത് പദ്ധതി ആരംഭിച്ചു ?

12.കേരളത്തിലെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസപരവും, സാമൂഹിക പരവുമായി സുരക്ഷിതത്വം ഉറപ്പാക്കുന്ന എന്ത് പദ്ധതി നടപ്പാക്കാനായി ?

13. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രക്രിയ ഇഴയുന്നതെന്ത് കൊണ്ട് ?

14. ശബരിമലയ്ക്ക് ദേശീയ തീര്‍ത്ഥാടന പദവി നല്‍കാത്തത് എന്ത് കൊണ്ട് ?

15. സുപ്രീം കോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ അവിടെ ആചാര ലംഘനം നടത്തിയപ്പോള്‍ അതിനെതിരെ കേന്ദ്രം നിയമനിര്‍മ്മാണം നടത്താത്തത് എന്ത് കൊണ്ട് ?

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

Thiruvananthapuram
English summary
UDF candidate Dr SS Lal ask 15 questions to the Prime Minister who is coming to kazhakootam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X