Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടി യുഡിഎഫ്: തകര്‍ന്നടിഞ്ഞ പ്രതീക്ഷ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപി നയിക്കുന്ന എന്‍ഡിഎയും ഇത്തവണ ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്ന ജില്ലയായിരുന്നു തിരുവനന്തപുരം. എട്ട് വരെ സീറ്റുകള്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചപ്പോള്‍ നാലോളം മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടില്‍. എന്നാല്‍ ഈ പ്രതീക്ഷകളെയും മോഹങ്ങളുമെയെല്ലാം കാറ്റില്‍ പറത്തി തലസ്ഥാന ജില്ലയില്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ്, ബിജെപി സീറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുത്തു.

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

തലസ്ഥാന പോരാട്ടം

തലസ്ഥാന പോരാട്ടം

കഴിഞ്ഞ തവണ 14 ല്‍ എല്‍ഡിഎഫ് 9, യുഡിഎഫ് 4, ബിജെപി 1 എന്നതായിരുന്നു ഫലം. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൂടി കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തതോടെ എല്‍ഡിഎഫ് സീറ്റ് നില 10 ആയി ഉയര്‍ന്നു. എന്നാല്‍ ഇത്തവണ യുഡിഎഫിന്‍റെ കൈവശമുണ്ടായിരുന്ന അരുവിക്കര, തിരുവനന്തപുരം സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോവളം മാത്രം

കോവളം മാത്രം

കോവളം മാത്രമാണ് തലസ്ഥാന ജില്ലയില്‍ യുഡിഎഫിന് നിലനിര്‍ത്താന്‍ കഴിഞ്ഞ ഏക സിറ്റിങ് സിറ്റ്. ബിജെപിയുടെ തലസ്ഥാനത്തെ തന്നെ ഏക സിറ്റിങ് സീറ്റായ നേമവും അവര്‍ക്ക് ഇത്തവണ നഷ്ടമായി. വി ശിവകുന്‍കിട്ടിയാണ് കഴിഞ്ഞ തവണ നിയമസഭയില്‍ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്തത്.

തിരിച്ചടി ബിജെപിക്കും

തിരിച്ചടി ബിജെപിക്കും

തലസ്ഥാന ജില്ലയില്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ പല മണ്ഡലങ്ങളിലും യുഡിഎഫിനും ബിജെപിക്കും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിച്ച കാട്ടാക്കട മണ്ഡലത്തിലെ വോട്ടിങ് നില തന്നെ ഇതിന് വ്യക്തമായ ഉദാഹരണമാണ്. പ്രചരണ ഘട്ടത്തില്‍ കണ്ട ആവേശമൊന്നും വോട്ടിങ് നിലയില്‍ പ്രതിഫലിച്ചില്ല.

കാട്ടാക്കട

കാട്ടാക്കട

മണ്ഡലം രൂപം കൊണ്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 2011 ല്‍ കോണ്‍ഗ്രസിലെ എന്‍ ശക്തനായിരുന്നു കാട്ടാക്കടയിലെ വിജയി. പന്ത്രണ്ടായിരത്തിലേറെയായിരുന്നു അന്നത്തെ ഭൂരിപക്ഷം. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഐബി സതീഷിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു.

സതീഷിന്‍റെ ആദ്യ വിജയം

സതീഷിന്‍റെ ആദ്യ വിജയം

അതിശക്തമായ മത്സരത്തിനൊടുവില്‍ 849 വോട്ടുകള്‍ക്കായിരുന്നു ഐബി സതീഷ് എന്‍ ശക്തനെ തോല്‍പ്പിച്ചത്. അന്ന് പികെ കൃഷ്ണദാസിലൂടെ ബിജെപി പിടിച്ച 38700 വോട്ടുകളും വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. ഇത്തവണ എന്‍ശക്തന് പകരം മലയിന്‍കീഴ് വേണുഗോപാലിനെയായിരുന്നു കോണ്‍ഗ്രസ് മത്സരിപ്പിച്ചത്.

വന്‍ഭൂരിപക്ഷം

വന്‍ഭൂരിപക്ഷം

ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയായിരുന്നു പ്രചരണ ഘട്ടത്തില്‍ കണ്ടത്. എങ്ങോട്ട് വേണമെങ്കിലും മണ്ഡലം മറിയാമെന്ന പ്രതീതി. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എവരേയും ഞെട്ടിച്ചുകൊണ്ട് 23231 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിന് ഐബി സതീഷ് തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചു.

കോണ്‍ഗ്രസിലെ പ്രശ്നം

കോണ്‍ഗ്രസിലെ പ്രശ്നം

എംഎല്‍എയുടെ ജനകീയത തന്നെയാണ് വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം. കോൺഗ്രസിലെ പടലപിണക്കങ്ങളും എൽഡിഎഫിനെ സഹായിച്ചു. എന്‍ ശക്തനെ അവഗണിച്ചതില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ശക്തമായിരുന്നു. ഇത് പ്രചരണത്തേയും ബാധിച്ചു.

ശക്തനെ തോല്‍പ്പിക്കാന്‍

ശക്തനെ തോല്‍പ്പിക്കാന്‍

കഴിഞ്ഞ തവണ എന്‍ ശക്തനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വേണുഗോപാലിന് നേര്‍ക്കുണ്ടായി. ബൂത്തുകളിലെ വോട്ട് കണക്കനുസരിച്ച് കാട്ടാക്കട മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും 2 ജില്ലാ ഡിവിഷനുകളിലും എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. പ്രതീക്ഷിച്ച ഇടങ്ങളില്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

നഷ്ടം ബിജെപിക്കും

നഷ്ടം ബിജെപിക്കും

മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിൽ രണ്ടായിരത്തോളം മാത്രമാണ് ഇക്കുറി വർധന. 7,703 വോട്ടുകൾ യുഡിഎഫ് നഷ്ടപ്പെടുത്തിയപ്പോൾ പികെ കൃഷ്ണദാസ് മത്സരിച്ചിട്ടും 4158 വോട്ടുകള്‍ ബിജെപിക്കും കുറഞ്ഞു. യുഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും ഐബി സതീഷ് വോട്ടുകള്‍ പിടിച്ചെടുത്തു.

അമ്പരന്ന യുഡിഎഫ്

അമ്പരന്ന യുഡിഎഫ്

പള്ളിച്ചൽ പഞ്ചായത്തിൽ 6,327, കാട്ടാക്കട പഞ്ചായത്തിൽ 3,987, മാറനല്ലൂർ പഞ്ചായത്തിൽ 3,203, മലയിൻകീഴിൽ 2,960, വിളവൂർക്കലിൽ 2,166, വളപ്പിലിൽ 3,793 എന്നിങ്ങനെയാണ് ഐബി സതീഷിന് ലഭിച്ച വോട്ടുകള്‍. ഇതിൽ വിളവൂർക്കൽ പഞ്ചായത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്. എന്നിട്ടും ഇവിടെ സിപിഎമ്മിന് 2166 വോട്ടിന്‍റെ ഭൂരിപക്ഷ ലഭിച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

വിളപ്പിൽ പഞ്ചായത്തിലും

വിളപ്പിൽ പഞ്ചായത്തിലും

വിളപ്പിൽ പഞ്ചായത്ത് യുഡിഎഫ്, എൻഡിഎ പിന്തുണയിൽ സ്വതന്ത്ര പ്രസിഡന്റുമാണ് ഭരിക്കുന്നത്. മറ്റ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം തന്നെയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടാന്‍ ഐബി സതീഷിന് സാധിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബൂത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചപ്പോള്‍ സ്വന്തം ബൂത്തില്‍ മലയില്‍ കീഴ് വേണുഗോപാല്‍ രണ്ടാമതായി.

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+