തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യന്താധുനിക മോർച്ചറി: ഒരേ സമയം 48 മൃതദേഹം സൂക്ഷിക്കാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടിസ് പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയിൽ ആദ്യ പോസ്റ്റമോർട്ടം ബുധനാഴ്ച നടക്കും. പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ ഡ്രെയിനേജിന്റേയും താപനിലയുടെയും വായു ക്രമീകരണത്തിന്റെയുമെല്ലാം പോരായ്മകൾ പരിഹരിച്ച ശേഷമാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.

കടലേറ്റത്തിൽ തൃശൂരിൽ കനത്ത നാശം: പെരിയമ്പലം ബീച്ച് കടലെടുത്തു, തീരത്തെ തെങ്ങുകൾ ഭീഷണിയിൽ! കടലേറ്റത്തിൽ തൃശൂരിൽ കനത്ത നാശം: പെരിയമ്പലം ബീച്ച് കടലെടുത്തു, തീരത്തെ തെങ്ങുകൾ ഭീഷണിയിൽ!

മോർച്ചറിയുടെ പോരായ്മകൾ എത്രയും വേഗം പരിഹരിച്ച് പ്രവർത്തനം ആരംഭിക്കാൻ മന്ത്രി കെ കെ ശൈലജ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഫോറൻസിക് വിഭാഗം മേധാവി ഡോ കെ ശശികല എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരോഗതി വിലയിരുത്താറുമുണ്ടായിരുന്നു.

mortury-15

അതു കൊണ്ടു തന്നെ കാലതാമസമില്ലതെ പോരായ്മകൾ പരിഹരിക്കാനും കഴിഞ്ഞു. ചൊവ്വാഴ്ച കൊണ്ട് സജ്ജീ കരണങ്ങളെല്ലാം പൂർത്തിയാകും. പ്രവർത്തനം പൂർണമായ തോതിൽ എത്തുന്നതു വരെ ആവശ്യമെങ്കിൽ ഏതാനും ദിവസം പഴയ മോർച്ചറിയിലും പോസ്റ്റമോർട്ടം തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

18 ചേംബറുള്ള നിലവിലെ മോർച്ചറിയിൽ നിന്നും മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ പൂർത്തിയായ 48 ചേംബറുള്ള അത്യന്താധുനിക മോർച്ചറി പരിമിതികളെയെല്ലാം മറികടക്കാൻ ഉതകുന്നവയാണ്. പുതിയ ബ്ലോക്കിൽ നാലു ടേബിളുകളുണ്ട്. പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റമോർട്ടം ചെയ്യാനായി ഇവയിൽ ഒരു ടേബിൾ പ്രത്യേകം മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. തറനിരപ്പിന് തൊട്ടു താഴെയുള്ള മോർച്ചറിയിൽ 48 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയുന്ന ട്രോളികളും ആധുനിക നിലവാരത്തിലുള്ളതാണ്.

Thiruvananthapuram
English summary
Ultra modern mortuary in Thiruvananthapuram medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X