പൊലീസ് ജിപ്പില്‍ കണക്കില്‍പെടാത്ത പണം, ചോദ്യങ്ങളില്‍ പരുങ്ങി ഉദ്യോഗസ്ഥര്‍ : സ്‌പെന്‍ഷന്‍
തിരുവനന്തപുരം: പൊലീസ് വാഹനത്തില്‍ നിന്ന് കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു. പാറശാലയില്‍ വച്ച് വിജിലന്‍സ് പരിശോധനയിലാണ് സംഭവം. പാറശാല പൊലീസ് സ്റ്റേഷനിലെ പട്രോളിങ് ജീപ്പില്‍ നിന്നാണ് പണം കണ്ടെടുത്തത്. 13,960 രൂപയാണ് കണ്ടെത്തിയത്. ഗ്രേഡ് എസ് ഐ അടക്കം രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. ഡ്രേഡ് എസ്‌ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം ആറാം തിയ്യതിയാണ് സംഭവം നടക്കുന്നത്.
പൊലീസ് ജീപ്പിലെ ഡ്രൈവ്രര്‍ സീറ്റിനടിയിലെ സീറ്റില്‍ നിന്നാണ് പണം കണ്ടെത്തിയത്. റോഡ് പരിശോധനക്ക് ശേഷം
സ്റ്റേഷനിലെത്തിച്ച വാഹനമാണ് പരിശോധനക്ക് വിധേയമാക്കിയത്. അതേ സമയം പണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ ഉദ്യോഗസ്ഥര്‍ പരങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ തുകയെന്ന അനുമാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വാഹനത്തില്‍ നിന്ന് 500, 200, 100 രൂപയുടെ നോട്ടുകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ചുരുട്ടിയ നിലയിലായിരുന്നു ഈ നോട്ടുകള്‍ ഉണ്ടായിരുന്നത്. രാത്രി പത്തിനാണ് പൊലീസ് ജീപ്പില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് പോയത്. 4.30ഓടെ ഇവര്‍ സ്‌റ്റേഷനില്‍ തിരിച്ചെത്തി. ഈ സമയത്തിനുള്ളിലാണ് 13,960 രൂപ കൈക്കൂലിയായി കണ്ടെത്തിയത്.
അമിത ലോഡ് കയറ്റി തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ലോറികളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് സ്ഥലത്ത് വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പാറപ്പൊടി, എംസാന്റ്, തടി എന്നിവ കയറ്റിവരുന്ന ലോറികളില്‍ നിന്നും വന്‍തുക പൊലീസ് കൈമടക്ക് വാങ്ങുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
കളിയിക്കാവിള അതിര്‍ത്തി കടന്ന് നഗരത്തിലെത്തുന്ന ലോറി 32 കിലോമീറ്ററിനുള്ളില്‍ തന്നെ 1500 രൂപ കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നാണ് ആരോപണം. ഈ തുക ഉദ്യോഗസ്ഥര്‍ യഥാസമയം മാറ്റുന്നതായും അഭൂഹങ്ങളുണ്ട്.












Click it and Unblock the Notifications