Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിട്ട് കേന്ദ്രമന്ത്രി

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ട് കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസ് സര്‍സംഘ ചാലത് ഗോള്‍വാള്‍ക്കറിന്റെ പേരിലായിരിക്കും രണ്ടാം ക്യാമ്പസ് അറിയപ്പെടുകയെന്ന് കേന്ദ്രമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് ക്യാമ്പസ് ഇനി അറിയപ്പെടുക.

golwalker

ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്. പുതിയ ക്യാമ്പസ് വലിയ രീതിയിലുള്ള വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. തന്മാത്രാ സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ നിക്ഷേപകര്‍, സംരഭകര്‍, ബയോടെക്, ബയോഫാര്‍മ കമ്പനികള്‍ തുടങ്ങിയവയ്ക്ക് ടെസ്റ്റ് ആന്‍ഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം നിലവില്‍വരും. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെയുണ്ടാകും. ബയോട്ക്‌നോളജി രംഗത്ത് വന്‍ വികസനമാണ് ഇതിലൂടെ സാധ്യമാകുകയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അതേസംമയം, ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ ചാലക് ആയിരുന്നു എംഎസ് ഗോള്‍വാള്‍ക്കര്‍. മരിക്കുന്നത് വരെ 33 വര്‍ഷത്തോളമാണ് ആര്‍എസ്എസിന്റെ നേതൃസ്ഥാനത്ത് ഗോള്‍വാള്‍ക്കര്‍ ഉണ്ടായിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+