തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അജ്ഞാതസംഘം വീടും വാഹനങ്ങളും അടിച്ചു തകർത്തു: തല്ലിത്തകര്‍ത്തത് വീടും മൂന്ന് വാഹനങ്ങളും

  • By Desk
Google Oneindia Malayalam News

വിതുര: തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട്ടിൽ അജ്ഞാതസംഘം വീടും വാഹനങ്ങളും അടിച്ച് തകർത്തു. ശനിയാഴ്ച അർദ്ധരാത്രിയോടെ പുളിമൂട് സ്വദേശി സത്താറിന്റെ വീടിന് നേരേയാണ് ആക്രമണം നടന്നത്. പൊൻമുടി-നെടുമങ്ങാട് റോഡിൽ പുളിമൂട് ജംഗ്ഷനിലുള്ള ഇൗ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. വീടിന്റെ ജനൽഗ്ലാസ് മുഴുവൻ നശിപ്പിച്ചു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും മൂന്ന് ബൈക്കുകളും അടിച്ച് തകർത്തു.

<strong><br>അവസാനിക്കുന്നില്ല അപരിഷ്‌കൃതത്വം: മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു!ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണം!!!</strong>
അവസാനിക്കുന്നില്ല അപരിഷ്‌കൃതത്വം: മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു!ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണം!!!

വാടകയ്ക്ക് താമസിച്ചിരുന്ന അൽഅമീന്റെ കാറും, ഷാജഹാൻ, അജീഷ്, മുഹമ്മദ് എന്നിവരുടെ ബൈക്കുകളുമാണ് നശിപ്പിച്ചത്. ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്നപ്പോൾ അക്രമികൾ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. മൂന്ന് ബൈക്കുകളിലായെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

thiruvanadhapuram-

സത്താറുമായുള്ള പൂർവ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. വിതുര എസ്.എെ വി. നിജാമും സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തു. മുൻപും പുളിമൂട്ടിൽ വീടുകയറി ആക്രമണം നടത്തിയ സംഭവമുണ്ടായിട്ടുണ്ട്. വീണ്ടും ആക്രമണം നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്.എെ അറിയിച്ചു. പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സി.പി.എെ തൊളിക്കോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Unknown people attacks vehicles and houses in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X