തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശകാര്യ മന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ മന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല എന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് കൊണ്ട് വി മുരളീധരന്‍ പറഞ്ഞു.

അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണം എന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. ജനങ്ങളുമായി സംവദിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഉള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാര്‍ക്കും ഉണ്ട് എന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.

gfg

ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി ജയ്ശങ്കര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

ജനങ്ങള്‍ ഇത്രയും ദുരിതത്തിലായിരിക്കുമ്പോള്‍ പോലും തിരിഞ്ഞ് നോല്‍ക്കാത്ത ഒരു മുഖ്യമന്ത്രിക്ക് ജനക്ഷേമം അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി പോകുന്നതില്‍ അത്ഭുതമുണ്ടാകുന്നതില്‍ കൗതുകമില്ല ന്നെും അദ്ദേഹം പരിഹസിച്ചു. വകുപ്പുകള്‍ക്ക് അപ്പുറത്ത് കേന്ദ്ര മന്ത്രിമാര്‍ക്ക് ഈ സര്‍ക്കാറിന്റെ പദ്ധതികളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കാനുമുള്ള ചുമതലയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതാണോ കിച്ചന്‍ ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍

ഇത്തരം പദ്ധതികള്‍ കാണാന്‍ പോകുന്നതില്‍ എന്തിനാണ് ഇത്ര അസ്വസ്ഥത എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും വി. മുരളീധരന്‍ വ്യക്തമാക്കി. നേരത്തെ കഴക്കൂട്ടം ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച ജയ്ശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.

ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി

വരാനിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് ജയ്ശങ്കറിന്റെ സന്ദര്‍ശനം എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്ര പദ്ധതികളെക്കുറിച്ചും ഭരണനേട്ടത്തെക്കുറിച്ചും കേന്ദ്ര മന്ത്രിമാര്‍ രാജ്യമാകെ യാത്ര ചെയ്തു വ്യാപക പ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് ജയ്ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Thiruvananthapuram
English summary
V Muraleedharan mocks Pinarayi Vijayan on remarks against S Jaishankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X