സുധാകരന്‍ തരൂരിന് ഒരു ഫോണ്‍ കോള്‍ ചെയ്തിരുന്നെങ്കില്‍; ആ പ്രശ്‌നം പരിഹരിക്കാമായിരുന്നു; മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ടോള്‍പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരുമായി ഒരു ടെലിഫോണ്‍ കോളില്‍ തീര്‍ക്കാവുന്ന വിഷയം മാത്രമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ടോള്‍ പിരിവിനെതിരെ കോണ്‍ഗ്രസ് അനിശ്ചിത കാല പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി 23ാം ദിവസത്തെ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സുധാകരന്റെ വിമര്‍ശനം.

എന്നാല്‍ ഇപ്പോഴിതാ കെ സുധാകരന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതു വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പാര്‍ട്ടി നേതാവും തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കില്‍ തിരുവല്ലം ടോള്‍പിരിവ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
മന്ത്രി എന്ന നിലയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രശ്‌നം ചൂണ്ടിക്കാട്ടി താന്‍ കത്ത് നല്‍കിയിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടിയും തന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശശി തരൂര്‍ എം പി ശ്രമിക്കേണ്ടതായിരുന്നു എന്ന് ശിവന്‍ കുട്ടി പറഞ്ഞു. കെ സുധാകരന്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വി ശിവന്‍ കുട്ടി ഇക്കാര്യം ചോദിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരനെയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. മലയാളി കേന്ദ്രമന്ത്രി വി മുരളീധരനും സമരത്തിന് ആധാരമായ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ദേശീയപാത സംബന്ധിച്ച നയപരമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആണ് എടുക്കേണ്ടത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശശിതരൂരിന് ഇടപെടാമായിരുന്നു. ഇക്കാര്യത്തില്‍ മാത്രമല്ല തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ശശിതരൂരിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇതിനു പരിഹാരം കാണാനുള്ള നിര്‍ദ്ദേശവും കെപിസിസി പ്രസിഡണ്ട് എംപിക്ക് നല്‍കണം.
റോഡ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരുവല്ലത്ത് ടോള്‍പിരിവ് ആരംഭിച്ചിട്ടുള്ളത്. സര്‍വീസ് റോഡുകളും പൂര്‍ത്തീകരിച്ചിട്ടില്ല. കൃത്യമായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് മഴപെയ്താല്‍ പരിസരത്ത് വെള്ളക്കെട്ടാണ്. ഇതൊന്നും തിരുവനന്തപുരം എംപി അറിഞ്ഞമട്ടില്ല എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും കെ സുധാകരന്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനിയന്‍ ബാവയും ചേട്ടന്‍ ബാവയുമാണെന്നും പണമുണ്ടാക്കുക എന്ന പൊതു ലക്ഷ്യത്തില്‍ ഒന്നച്ചവരാണ് ബിജെപിയും സിപിഎമ്മും എന്ന് പണി പൂര്‍ത്തിയാകാത്ത പാതയില്‍ നിയമവിരുദ്ധ പണപ്പിരിവിന് അനുവാദം നല്‍കിയതിന് പിന്നില്‍ കറവക്കാരന്റേത് സമാന മനസുള്ളവര്‍ ഉണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നമായ ടോള്‍ പിരിവിനെതിരെ മുഖ്യമന്ത്രി ഒരു ഇടപെടലും നടത്തുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഇതിനിടെ ഞായറാഴ്ച ടോള്‍ പിരിക്കാനുള്ള ശ്രമം സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞിരുന്നു. രാവിലെ ടോള്‍ പിരിവ് ആരംഭിച്ചതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഉപരോദവുമായി എത്തിയത്. ഇതോടെ ടോള്‍ പിരിവ് അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ടോള്‍ പിരിച്ചിരുന്നു.












Click it and Unblock the Notifications