വർക്കലയിലെ മോഷണത്തിന് പിന്നിൽ രണ്ടാഴ്ചത്തെ പ്ലാനിംഗ്; കൂടുതൽ വിവരങ്ങൾ പുറത്ത്
വർക്കല: വീട്ടുകാരെ മയക്കിക്കിടത്തി ജോലിക്കാരിയും കൂട്ടളികളും മോഷണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തിയാണ് വീട്ടമ്മയേയും മരുമകളേയും ഹോം നേഴ്സിനേയും മയക്കി 35000 രൂപയും സ്വർണാഭരണങ്ങളും കവർന്നത്. രണ്ടാഴ്ചത്തെ ആസൂത്രത്തിന് ശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു,
നേപ്പാൾ സ്വദേശിനി വീട്ടുജോലിക്കാരി സോഖില ഇലകമൺ ഹരിഹരപുരത്തുള്ള ശ്രീദേവിയമ്മയുടെ വീട്ടിൽ ജോലിക്കായി എത്തിയത് രണ്ടാഴ്ച മുൻപാണ്. വീട്ടുകാരെ നന്നായി നിരീക്ഷിച്ച ശേഷമാണ് സോഖില കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. കൊട്ടാരക്കര പുത്തൂരിൽനിന്നാണ് സോഖില ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയത്. സോഖിലയ്ക്ക് മലയാളം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.

ഇലികമൺ ഹരിഹരപുരം ലൈം വില്ലഇൽ ശ്രീദേവിയമ്മ ( 74) മരുമകൾ കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ് പ്രിൻസിപ്പൽ ദീപ ( 45) ശ്രീദേവിയെ പരിചരിക്കുന്ന ഹോം നേഴ്സ് സിന്ധു (40) എന്നിവരെയാണ് മയക്കിയശേഷം നേപ്പാൾ സംഘം പണവും സ്വർണവും അപഹരിച്ചത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരും അപകടനില തരണം ചെയ്തു. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദന ഉപാധ്യായെ (42) രാകുമാർ (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരി സോഖില ഉൾപ്പെടെ മൂന്ന് പേർക്കായി വ്യാപക തിരച്ചിൽ തുടരുന്നു.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. രാത്രി കഴിച്ച ചപ്പാത്തിയിലും കറിയിലുമാണ് ലഹരിമരുന്ന് കലർത്തിയതെന്നാണ് നിഗമനം, വീട്ടുകാരെല്ലാം ഉറക്കമായെന്ന് ഉറപ്പാക്കിയ ശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്ക് വരുത്തി. ഉള്ളിൽ കടന്ന നേപ്പാൾ സംഘം വീട്ടിലെ മുറികളെല്ലാം പരിശോധിച്ചു. ഒരു ബാഗിൽ സ്വർണവും പണവും നിറച്ച് രക്ഷപ്പെടാനായിരുന്നു പ്ലാൻ. ഇതിനിടെ ബെംഗളൂരുവൽ നിന്ന് ശ്രീദേവിയയമ്മയുടെ മകൻ വീട്ടിലേക്ക് വിളിച്ചുവെങ്കിലും ആരും എടുത്തില്ല. അയൽവാസികളായ ബന്ധുവിനെ ഇദ്ദേഹം വിളിച്ചു.
ബന്ധു വീട്ടിലേക്ക് പോയപ്പോൾ മുൻഗേറ്റും വീടിന്റെ വാതിലും തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലായതോടെ സമീപ വാസികളെ വിളിച്ചുകൂട്ടി. വീട്ടിനകത്ത് കയറിയപ്പോൾ ശ്രീദേവിയമ്മ, ജീപ, സിന്ധു എന്നിവർ മയക്കത്തിലായിരുന്നു.
ഇതിനിടെ ജാനാർദന ഉപാധ്യയ വീടിന്റെ പിന്നിൽ മതിൽ ചാടുന്നചായി ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ ഇയാളെ പിടികൂടാൻ ഓടി. മതിൽ ചാടുന്നതിനിടെ ചാടുന്നതിനിടെ കമ്പിയിൽ കുരുങ്ങി. മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗ് പരിസരത്ത് നിന്ന് തന്നെ കണ്ടെടുത്തു.












Click it and Unblock the Notifications