പറ്റിക്കുന്നെന്ന് സംശയം, മറ്റൊരാളായി വേറെ നമ്പറില്‍ ചാറ്റിംഗ്, വിളിച്ചിറക്കി കഴുത്തറുത്തു; ദാരുണം ഈ കൊലപാതകം
വര്‍ക്കല: വര്‍ക്കലയില്‍ 17 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനി സംഗീതയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയ പക എന്ന് സൂചന. സംഭവത്തില്‍ അറസ്റ്റിലായ ഗോപു തന്നെ സംഗീത പറ്റിക്കുകയാണ് എന്ന സംശയത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഗോപു തന്നെ ആണ് സംഗീതയെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കിയത്. എന്നാല്‍ ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ സംഗീതയുമായി ചാറ്റ് ചെയ്തിരുന്നു.
സംഗീതയ്ക്ക് ഇത് അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസവും അഖില്‍ എന്ന പേരില്‍ സംഗീതയോട് ചാറ്റ് ചെയ്യുകയും സംഗീതയോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഖില്‍ ആണ് എന്ന് കരുതിയാണ് സംഗീത വീടിന് വെളിയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ പുറത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ധരിച്ച ആളെ ആണ് സംഗീത കണ്ടത്. ഇതോടെ ഗോപുവാണ് വന്നത് എന്ന് സംഗീത സംശയിച്ചു.

തുടര്‍ന്ന് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ട സംഗീതയെ ഗോപു ആക്രമിക്കുകയായിരുന്നു. പള്ളിക്കല്‍ സ്വദേശി ആണ് ഗോപു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് ഗോപുവിനെ പിടികൂടിയിരുന്നു. ഗോപുവും സംഗീതയും അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്നെ പറ്റിക്കുന്നു എന്ന് സംശയം തോന്നിയാണ് അഖില്‍ എന്ന പേരില്‍ ഗോപു സംഗീതയുമായി ബന്ധം സ്ഥാപിക്കുന്നത്.

സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീത സഹോദരിയോട് പറഞ്ഞാണ് പുറത്തേക്ക് ഇറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഗോപു പേപ്പര്‍ കത്തി കൊണ്ടാണ് സംഗീതയെ ആക്രമിക്കുന്നത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും വാതിലിന് മുട്ടുകയുമായിരുന്നു. ഈ ശബ്ദം കേട്ടാണ് സംഗീതയുടെ പിതാവ് ബാബുകുട്ടന് എന്ന സജീവ് ഉണരുന്നത്. സദജീവ് ജനലിലൂടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സംഗീതയെ കാണുന്നത്.

സംഗീതയുടെ കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു എന്നും ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചു എന്നുമാണ് സജീവ് പറയുന്നു. മകള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്നും സജീവ് പറയുന്നു. സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സംഗീത.

അതേസമയം കൊലപാതകത്തിന് മണിക്കൂറുകള്‍ക്കൊടുവില്‍ പൊലീസ് പിടികൂടിയ പ്രതി ഗോപുവിന്റെ അറസ്റ്റ് ഇന്ന് രാവിലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഗോപു, സംഗീതയുടെ കഴുത്ത് അറക്കാന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications