വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ
ഇടവ സ്വദേശി മഹേഷ് എന്നയാളെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്
വർക്കല: വർക്കല ബീച്ചിൽ രാത്രി നടത്തത്തിനിറങ്ങിയ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഇടവ സ്വദേശി മഹേഷ് എന്നയാളെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സംസ്ഥാനത്തെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ വർക്കല ബീച്ചിൽ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം. മദ്യ ലഹരിയിരുന്ന ഇവർ നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു.

യുകെ, ഫ്രാൻസ് സ്വദേശികളായ വനിതകളാണ് ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ ഇവർ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിച്ചു വരുകയായിരുന്ന ഇവർ രാത്രി പതിവ് നടത്തിനിറങ്ങിയതാണ്. എട്ട് മണിയോടെ പാപനാശം ബീച്ചിൽ മദ്യപിച്ചെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നെന്ന് വനിതകൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Recommended Video
നേരത്തെയും സമാനസംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഇവരോടൊപ്പം തന്നെ ഹോം സ്റ്റേയിൽ താമസിക്കുന്ന മുംബൈ സ്വദേശിനിയും കഴിഞ്ഞ ദിവസം ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിരിക്കുന്നതായാണ് പറയുന്നത്. ഇവരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി വരുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നു. അക്രമിസംഘത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications