തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ മുരളീധരനിലൂടെ രണ്ട് തവണ പിടിച്ചടക്കിയ വട്ടിയൂര്‍ക്കാവ് മണ്ഡലം കോണ്‍ഗ്രസിന് വലിയ തലവേദനയാകുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറ്റവും ഒടുവില്‍ നടന്ന മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്. സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി വീണ എസ് നായരെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനംസിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകംനെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം

ഒന്നിന് പിറകെ ഒന്നായി, വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ പുറത്ത് വരികയാണിപ്പോള്‍. ആദ്യം തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. ഇപ്പോള്‍ വോട്ടി അഭ്യര്‍ത്ഥിക്കുന്ന നോട്ടീസുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ബിജെപിയുമായി വോട്ട് കച്ചവടം എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങളും വിലയിരുത്തലുകളും...

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

ചൂടില്ലാത്ത പ്രചാരണം

ചൂടില്ലാത്ത പ്രചാരണം

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയാണ് വട്ടിയൂര്‍ക്കാവില്‍ നടന്നത്. എന്നാല്‍ അതിന് ശേഷവും ശക്തമായ പ്രചാരണ പരിപാടികള്‍ മണ്ഡലത്തില്‍ നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ ഗൃഹസന്ദര്‍ശന പരിപാടികള്‍ പോലും പേരിന് മാത്രമായിരുന്നു എന്നാണ് ആരോപണം.

പോസ്റ്ററുകള്‍ ആക്രിക്കടയില്‍

പോസ്റ്ററുകള്‍ ആക്രിക്കടയില്‍

അമ്പത് കിലോഗ്രാം പ്രചാരണ പോസ്റ്ററുകളാണ് തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം ആക്രിക്കടയില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് തന്നെ ആയിരുന്നു ഇത് വില്‍പനയ്ക്കായി എത്തിച്ചത്. അത്രയധികം പോസ്റ്ററുകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് നിര്‍ണായക ചോദ്യമാണ്.

അഭ്യര്‍ത്ഥന നോട്ടീസും

അഭ്യര്‍ത്ഥന നോട്ടീസും

ഇതിന് പിറകെയാണ് വോട്ടഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തില്‍ ആയിരുന്നു ഇത് കണ്ടെത്തിയത്. വോട്ടഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വിതരണം ചെയ്യപ്പെടാത്തതും വലിയ വിമര്‍ശനത്തിനാണ് വഴിവച്ചിട്ടുള്ളത്.

മുല്ലപ്പള്ളിയ്ക്ക് അറിയാമായിരുന്നു?

മുല്ലപ്പള്ളിയ്ക്ക് അറിയാമായിരുന്നു?

വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നു എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഗുരുതരമായ അച്ചടക്കലംഘനം വട്ടിയൂര്‍ക്കാവില്‍ നടന്നു എന്നും മുല്ലപ്പള്ളി പറയുന്നുണ്ട്.

എന്തുകൊണ്ട് ഇടപെട്ടില്ല

എന്തുകൊണ്ട് ഇടപെട്ടില്ല

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്. അവിടെ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം പ്രചാരണ വേളയില്‍ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു എങ്കില്‍ എന്തുകൊണ്ട് മുല്ലപ്പള്ളി അന്നേ ഇടപെട്ടില്ല എന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയരുന്നത്. അന്ന് നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍.

അന്വേഷിക്കാന്‍ സമിതി

അന്വേഷിക്കാന്‍ സമിതി

പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം, കെപിസിസി സെക്രട്ടറിമാരായ എല്‍കെ ശ്രീദേവി, സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയെ ഏല്‍പിച്ചിട്ടുണ്ട്. വോട്ടഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിക്കപ്പെട്ട സംഭവവും ഇതേ സമിതി തന്നെ പരിശോധിക്കും.

ഇനി എന്തിന്?

ഇനി എന്തിന്?

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ നേതൃത്വത്തിലെ പലര്‍ക്കും അറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അവിടെ ശക്തമായ ഇടപെടല്‍ നടത്താതിരുന്നതിന് പിന്നില്‍ ബിജെപിയുമായുള്ള രഹസ്യ ഇടപാടാണോ എന്ന ചോദ്യവും പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്നുണ്ട്.

ശ്രദ്ധ നേമത്ത്

ശ്രദ്ധ നേമത്ത്

കെ മുരളീധരന്‍ മത്സരിക്കാനെത്തിയതോടെ നേതൃത്വത്തിന്റേയും പ്രവര്‍ത്തകരുടേയും ശ്രദ്ധ നേമത്തേക്ക് തിരിഞ്ഞതാണ് പ്രശ്‌നമായത് എന്ന മട്ടിലും ചില വിലയിരുത്തലുകളുണ്ട്. നേമത്തിന് വേണ്ടി 2016 ല്‍ വിജയിച്ച സീറ്റ് എന്തിന് നഷ്ടപ്പെടുത്തുന്നു എന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത്തവണ മൂന്നാം സ്ഥാനത്തായാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാകും.

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിറകെയായിരുന്നു വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ആണ് ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുത്തത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്നു കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

വോട്ടുകച്ചവടം

വോട്ടുകച്ചവടം

ഇത്തവണ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം ഉണ്ട് എന്ന ആരോപണം സിപിഎം ഉയര്‍ത്തുന്നുണ്ട്. അത്തരത്തില്‍ ആക്ഷേപമുയര്‍ന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പുതിയ സാഹചര്യത്തില്‍ ഈ ആരോപണം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

Thiruvananthapuram
English summary
Kerala Assembly Election 2021: Vattiyoorkavu - After election posters, Veena S Nair's vote requesting notices found abandoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X