തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. 2016 ല്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം ആണിത്.

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മണ്ഡലത്തില്‍ കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം നടന്നു എന്ന ആരോപണത്തിനിടെയാണ് ഇത്തരമൊരു വിവരം പുറത്ത് വരുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

 ഉപയോഗിക്കാത്ത പോസ്റ്ററുകള്‍

ഉപയോഗിക്കാത്ത പോസ്റ്ററുകള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാത്ത അമ്പത് കിലോഗ്രാം വരുന്ന പോസ്റ്ററുകള്‍ ആണ് ആക്രിക്കടയില്‍ വില്‍പനയ്‌ക്കെത്തിയത്. നന്ദന്‍കോട്ടെ മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് ഈ പോസ്റ്ററുകള്‍ വില്‍പനയ്ക്കായി എത്തിയത്.

വോട്ടെടുപ്പിന് പിറകെ

വോട്ടെടുപ്പിന് പിറകെ

ഏപ്രില്‍ 6 ന് ആയിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. ഇത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം ആണ് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ എത്തിയത്. വലിയ സംശയങ്ങളാണ് ഇത് സംബന്ധിച്ച് ഉയരുന്നത്.

അവസാന നിമിഷം സ്ഥാനാര്‍ത്ഥി

അവസാന നിമിഷം സ്ഥാനാര്‍ത്ഥി

നേമത്തെ പോലെ തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വൈകിയ മണ്ഡലം ആയിരുന്നു വട്ടിയൂര്‍ക്കാവ്. അവസാന നിമിഷം ആണ് ഇവിടെ വീണ എസ് നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അപ്പോഴേക്കും സിപിഎമ്മും ബിജെപിയും പ്രചാരണം ശക്തമാക്കിയിരുന്നു.

മങ്ങിയ പ്രചാരണം

മങ്ങിയ പ്രചാരണം

വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തമായിരുന്നില്ല എന്ന് ആക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് മാത്രമല്ല ഇതിന് കാരണം എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. വീട് കയറിയുള്ള പ്രചാരണം പല മേഖലകളിലും നടന്നിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വോട്ട് കച്ചവടം?

വോട്ട് കച്ചവടം?

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. 2016 ല്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയ മണ്ഡലം ആണിത്. ഇത്തവണ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആണ് ഇവിടത്തെ സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഇവിടെ വോട്ട് മറിച്ചു എന്നാണ് ആരോപണം.

കോണ്‍ഗ്രസ് മണ്ഡലം

കോണ്‍ഗ്രസ് മണ്ഡലം

2011 ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ കെ മുരളീധരന്‍ വിജയിച്ച മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്. 2016 ലെ തിരഞ്ഞെടുപ്പിലും കെ മുരളീധരന് തന്നെ ആയിരുന്നു ഇവിടെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമ അന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വികെ പ്രശാന്ത്

വികെ പ്രശാന്ത്

കെ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്ന മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വികെ പ്രശാന്തിനെ ആയിരുന്നു അന്ന് സിപിഎം രംഗത്തിറക്കിയത്. 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വികെ പ്രശാന്തിന്റെ വിജയം.

പിറകോട്ട് പോയ ബിജെപി

പിറകോട്ട് പോയ ബിജെപി

2011 ല്‍ വിവി രാജേഷ് മത്സരിച്ചപ്പോള്‍ 13,494 വോട്ടുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. 2016 ല്‍ കുമ്മനം എത്തിയപ്പോള്‍ വോട്ടുകളുടെ എണ്ണം 43,700 ല്‍ എത്തി. 32.19 ശതമാനം ആയിരുന്നു വോട്ട് വിഹിതം. എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ 27,453 ആയി ഇടിഞ്ഞു.

ഇത്തവണ കടുത്ത പോരാട്ടം

ഇത്തവണ കടുത്ത പോരാട്ടം

ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ത്രികോണ മത്സരം നടക്കും എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ വോട്ടെടുപ്പിന് ഒടുവില്‍ നടന്ന പോസ്റ്റര്‍ വിവാദം ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വം ആണ് തെളിയിക്കുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സത്യമറിയാന്‍ മെയ് 2 വരെ കാത്തിരുന്നേ മതിയാവൂ.

ആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരംആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരം

കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണംകോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
Kerala Assembly Election 2021: Vattiyoorkavu Congress candidate Veena S Nair's unused election posters found in scrap shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X