തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരുമാനം മാറ്റി; വാവ സുരേഷ് പാമ്പു പിടുത്തം തുടരും

  • By Gokul
Google Oneindia Malayalam News

തരുവനന്തപുരം: മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പാമ്പു പിടുത്തത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ നിന്നും വാവ സുരേഷ് പിന്‍മാറി. പാമ്പു പിടുത്തത്തില്‍ നിന്നും പിന്മാറരുതെന്ന് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ ഫോണിലൂടെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വാവ തീരുമാനം മാറ്റിയത്.

വാവ സുരേഷ് പാമ്പു പിടുത്തത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കൈരളി ടിവി വാവ സുരേഷുമായി ജനങ്ങള്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം തീരുമാനം മാറ്റണമെന്ന് വാവയോട് അഭ്യര്‍ത്ഥിച്ചതോടെയാണ് തീരുമാനം മാറ്റുകയാണെന്ന് വാവ അറിയിച്ചത്.

vava-suresh

ദേശാഭിമാനി, ചന്ദ്രിക എന്നീ പത്രങ്ങളുടെ പ്രാദേശിക ലേഖകന്മാരാണ് വാവ സുരേഷിനെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള വാര്‍ത്ത നല്‍കിയത്. വാവ പാമ്പുകളെ പിടിക്കുന്നത് പാമ്പിന്‍ വിഷം എടുക്കാനാണെന്നായിരുന്നു ലേഖകന്‍മാരുടെ ആരോപണം. വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നതോടെ ആരോപണങ്ങളില്‍ മനംനൊന്ത് താന്‍ പാമ്പു പിടുത്തം ഉപേക്ഷിക്കുകയാണെന്ന് വാവ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനം ബാലരാമപുരത്ത് വച്ച് വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. പാമ്പിനെ പ്രദര്‍ശിപ്പിക്കണമെന്ന് ലേഖകന്മാര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്ഥലത്തുനിന്നും രാജവെമ്പാലയെ പിടികൂടാനുള്ള വിളി എത്തിയതിനാല്‍ വാവ ഉടന്‍ സ്ഥലം വിടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് ലേഖകന്‍മാര്‍ വാവയ്‌ക്കെതിരെ ദുരാരോപണം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Thiruvananthapuram
English summary
Vava Suresh not stops catching snakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X