തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം, മുപ്പതിനായിരം രൂപ ചിലവിൽ

Google Oneindia Malayalam News

ആറ്റിങ്ങൽ: ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം. നഗരസഭ കൃഷിഭവന്റെയും സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ അധിഷ്ഠിത പച്ചക്കറി കൃഷിക്ക് ആണ് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ തുടക്കമായിരിക്കുന്നത്.

Recommended Video

cmsvideo
തിരുവനന്തപുരം; കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് 200 ഗ്രോബാഗുകളിലായാണ്ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. ജലസേചനത്തിനായി ആധുനിക രീതിയിൽഉള്ള തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. മുപ്പതിനായിരം രൂപ ചിലവിട്ട് സിവിൽസ്റ്റേഷൻ എസ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി നടപ്പിലാക്കുന്നത്.

1

ഈ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ട് നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. ചിറയിൻകീഴ് തഹസിൽദാർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ വി.എൽ. പ്രഭ സ്വാഗതം ആശംസിച്ചു. ഗ്രികൾച്ചറൽ അസി. ഡയറക്ടർ എ.നൗഷാദ് പദ്ധതി വിശദീകരണം നടത്തി. എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, പൊതുമരാമത്ത് എഞ്ചിനീയർ അജിത്കുമാർ, ഡെപ്യൂട്ടി തഹസീദാർ വേണു, മുൻ കൃഷി ഓഫീസർ സുന്ദരേശൻ, ആറ്റിങ്ങൽ നഗരസഭ കൃഷി ഭവനിലെയും, മുദാക്കൽ കൃഷി ഭവനിലെയും ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

മട്ടുപ്പാവ് കൃഷിയിലൂടെയും പട്ടണത്തിൽ വിവിധ വാർഡുകളിലെ കർഷകരുടെ സഹകരണത്തോടെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും വിപണനം ചെയ്യുന്നതിനായി നഗരസഭക്ക് പുറമെ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും വരും ദിവസങ്ങളിൽ പുതിയ ജൈവ പച്ചക്കറി ചന്ത ആരംഭിക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Thiruvananthapuram
English summary
Vegetable cultivation at Attingal Mini Civil Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X