തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുനർനിർമിച്ച കിരീടം പാലം നാടിന് സമർപ്പിച്ചു: ഇനി പാലം അതുല്യ നടൻ തിലകന്റെ സ്മാരകം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി' എന്ന ഗാനത്തിലൂടെ പ്രസിദ്ധമായ വെള്ളായണിയിലെ കിരീടം പാലം അന്തരിച്ച നടൻ തിലകന്റെ സ്മാരകമാക്കാൻ തീരുമാനം. തകർന്ന പാലം പുനർനിർമ്മിച്ച് നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെവിടെയും തിലകന് സ്മാരകമില്ല. പാലത്തിന് സമീപം തിലകൻ സ്മാരകത്തിന്റെ ശിലാഫലകം സ്ഥാപിക്കും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. കലാസംവിധായകൻ ചിന്നത്തിൽ ബിജു ഫലകം രൂപകല്പന ചെയ്യും.

പാലക്കാട് മോഹൻലാലിന് ആർപ്പുവിളി: അസ്വസ്തനായി മുഖ്യമന്ത്രി, ആരാധകർക്ക് മുഖ്യമന്ത്രിയുടെ പരസ്യ വിമർശംപാലക്കാട് മോഹൻലാലിന് ആർപ്പുവിളി: അസ്വസ്തനായി മുഖ്യമന്ത്രി, ആരാധകർക്ക് മുഖ്യമന്ത്രിയുടെ പരസ്യ വിമർശം

സിനിമ ഹിറ്റായതോടെയാണ് കിരീടം പാലം എന്ന പേരിൽ വെള്ളായണി ശിവോദയം ക്ഷേത്ര സമീപത്തുള്ള പാലം അറിയപ്പെട്ടുതുടങ്ങിയത്. കാലാന്തരത്തിൽ പാലം തകർന്നു. പാലത്തിനു സമീപത്തായി വെള്ളായണിയെയും തിരുവല്ലത്തെയും ബന്ധിപ്പിക്കുന്നതിന് പുതിയ പാലവും നിർമ്മിച്ചു. അതോടെ കിരീടം പാലത്തിന്റെ ആവശ്യമില്ലെന്നായി.

vellayanibridge

ഇതോടെയാണ് പാലം നിലനിറുത്താൻ പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. പാലം പുനർനിർമ്മിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. സർക്കാർ നടപടി വൈകിയപ്പോൾ നാട്ടുകാരായ സാംസ്കാരിക പ്രവർത്തകർ കിരീടം പാലത്തിൽ ഒത്തുകൂടി. പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഉത്തരവിന്റെ നടപടി റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടതോടെയാണ് ചെറുകിട ജലസേചന വകുപ്പ് പാലം പുനർനിർമ്മിച്ചത്.

പാലത്തിന്റെ സമർപ്പണ ചടങ്ങ് വെള്ളായണി ദേവീക്ഷേത്രത്തിലെ ദേവിയുടെ പ്രതീകമായ കൊതുമ്പ് കത്തിച്ച് നിർവഹിച്ചു. പാലം തിലകന് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പി.എം. ബിനുകുമാർ അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി പറഞ്ഞു. ചിത്രത്തിൽ നായകനായ മോഹൻലാലിനെ പാലം തിലകന് സമർപ്പിക്കുന്ന ചടങ്ങിലെത്തിക്കുന്ന കാര്യത്തിൽ താത്പര്യമെടുക്കുമെന്ന് നിർമ്മാതാക്കളായ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും പറഞ്ഞു.

കല്ലിയൂർ ശശി, ഡോ. എം.എ കരീം, മഞ്ചു വെള്ളായണി, പി.എം. ബിനുകുമാർ, ചിന്നത്തിൽ ബിജു, കല്ലിയൂർ പഞ്ചായത്തംഗം മനോജ് കെ. നായർ, ആനത്താനം രാധാകൃഷ്ണൻ, കലാം കൊച്ചേറ, എസ്.കെ. അജികുമാർ, ശാന്തിവിള വിനോദ്, മണ്ണാങ്കൽ രാമചന്ദ്രൻ, ആർ.എസ്. ശശികുമാർ, ശാന്തിവിള സുബൈർ, സജി ശാന്തിവിള തുടങ്ങിയവർ പങ്കെടുത്തു.

Thiruvananthapuram
English summary
Vellayani bridge named in the memory of actor Thilakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X