തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെഞ്ചിലേറ്റ വെട്ട് മിഥിലാജിന്റെ ഹൃദയത്തില്‍ തുളച്ചുകയറി, ഹക്കിനേറ്റത് 9 വെട്ടുകള്‍; മൃഗീയ കൊല..!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്ത് നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് ഇതിനോടകം തന്നെ രേഖപ്പെടുത്തി. അതേസമയം, ഹക്കിനെയും മിഥിലാജിനെയും ആക്രമികള്‍ കൊലപ്പെടുത്തിയത് മൃഗീയമായിട്ടാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്...

കോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതികോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി

കൂടുതല്‍ വെട്ടേറ്റത് ഹക്കിന്

കൂടുതല്‍ വെട്ടേറ്റത് ഹക്കിന്

ആക്രമണത്തില്‍ കൂടുതല്‍ വെട്ടേറ്റത് ഹക്കിനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹക്കിന്റെ നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഓന്‍പതോളം വെട്ടുകണാണ് ഉണ്ടായിരുന്നത്. മിഥിലാജിന്റെ നെഞ്ചിലടക്കം മൂന്നോളം വേട്ടേറ്റിട്ടുണ്ട്. ഇരുവരുടെയും മരണകാരണം നെഞ്ചിലേറ്റ വെട്ടെന്നാണ് പ്രാഥമിക നിഗമനം.

ഹൃദയം തുളച്ചു കയറി

ഹൃദയം തുളച്ചു കയറി

ആക്രമണത്തില്‍ മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ടിനെ തുടര്‍ന്ന് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഹക്ക് മുഹമ്മദിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷഹിനാണ് വെട്ടേറ്റ വിവരം സുഹൃത്തുക്കളെ അരിയിച്ചത്.

മാസങ്ങളോളമുള്ള പദ്ധതി

മാസങ്ങളോളമുള്ള പദ്ധതി

ആക്രമി സംഘം ഹക്കിനെ വകവരുത്തുന്നതിനായി മാസങ്ങളോളം പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന് മുമ്പ് ഫൈസല്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഹക്കിനെ ലക്ഷ്യമിട്ടാണ് അന്നും ആക്രമികളെത്തിയതെന്നാണ് വിവരം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue
ഭീഷണി

ഭീഷണി

ഫൈസലിനെ ആക്രമിച്ച കേസുമായി മുന്നോട്് പോകരുതെന്ന് കോടതി നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ്

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കലാശകൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടന്ന പല ഇടങ്ങളിലായി നടന്ന അക്രമണങ്ങല്‍ ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാപകമായ അക്രമം

വ്യാപകമായ അക്രമം

സംഭവത്തിന് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ വ്യാപകമായ അക്രമം നടക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യുഡിഎഫ്. കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്ഐആ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നുണ്ട്.

'സിപിഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ “വെട്ടേറ്റു മരിച്ചു”;ചില മാധ്യമങ്ങളുടേത് എന്തൊരു ജാഗ്രതയാണ്''സിപിഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ “വെട്ടേറ്റു മരിച്ചു”;ചില മാധ്യമങ്ങളുടേത് എന്തൊരു ജാഗ്രതയാണ്'

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയിലേക്കോ മുഖ്യമന്ത്രിയുടെ ഓഫീസിലെക്കോ എത്താൻ തെളിവുകളില്ലെന്ന് എഎൻഐസ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയിലേക്കോ മുഖ്യമന്ത്രിയുടെ ഓഫീസിലെക്കോ എത്താൻ തെളിവുകളില്ലെന്ന് എഎൻഐ

'മരണം ആരെയും വിശുദ്ധനാക്കുന്നില്ല; അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ അറുംകൊല'മരണം ആരെയും വിശുദ്ധനാക്കുന്നില്ല; അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ അറുംകൊല

Thiruvananthapuram
English summary
Venjaramoodu Twin Murder; DYFI activists Haq Mohammad and Mithilaj killed brutally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X