• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുന്നു, സംഘപരിവാര്‍ അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്'

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുകയാണ് കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍ പറഞ്ഞു. നിയമസഭയില്‍ ഏറ്റുവാങ്ങേണ്ടിവന്ന നാണക്കേടിന്റെ ജാള്യത മറക്കാനും, ഗവണ്മെന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൊളിയുകയും ചെയ്തതോടെ നിക്കക്കള്ളിയില്ലാത്ത കോണ്‍ഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചതാണെന്ന് ഇപി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇപിയുടെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം.

കോപ്പ് കൂട്ടുകയാണ്

കോപ്പ് കൂട്ടുകയാണ്

സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുകയാണ് കോണ്‍ഗ്രസ്. കായം കുളത്ത് സിയാദ് എന്ന സഖാവിനെ വെട്ടിക്കൊന്നാണ് അതിന് തുടക്കം കുറിച്ചത്. 10 ദിവസത്തിനകം വെഞ്ഞാറമൂട്ടില്‍ നാടിന് പ്രിയങ്കരരായ സഖാക്കള്‍ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും ഇല്ലാതാക്കി.

കോണ്‍ഗ്രസ് ശ്രമിക്കുന്നത്

കോണ്‍ഗ്രസ് ശ്രമിക്കുന്നത്

ഇന്നലെ രാത്രി കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി അഖിലിനേയും അക്രമിച്ചു. രാഷ്ട്രീയമായി സിപിഐഎം നെയും ഇടതുപക്ഷത്തേയും ഇല്ലാതാക്കാനാകില്ല എന്ന് മനസ്സിലായതോടെ, പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 നേതൃത്വവും കൂടെയുണ്ട്

നേതൃത്വവും കൂടെയുണ്ട്

ഇതിന് സര്‍വ പിന്തുണയും നല്‍കി നേതൃത്വവും കൂടെയുണ്ട്. എം പിയായ അടൂര്‍ പ്രകാശ് പ്രതികളെ സഹായിച്ചുവെന്നതിന് തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്യുന്നു. ഒപ്പം യൂത്ത്‌കോണ്‍ഗ്രസ് പുതിയ നേതൃത്വത്തിന് കീഴില്‍ വന്നതിന് ശേഷമാണ് കൊലപാതകങ്ങളും അക്രമങ്ങളും എന്നതും ദുരൂഹമാണ്.

cmsvideo
  Pinarayi vijayan slaps congress in nh 66 issue
   നാണക്കേടിന്റെ ജാള്യത

  നാണക്കേടിന്റെ ജാള്യത

  നിയമസഭയില്‍ ഏറ്റുവാങ്ങേണ്ടിവന്ന നാണക്കേടിന്റെ ജാള്യത മറക്കാനും, ഗവണ്മെന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൊളിയുകയും ചെയ്തതോടെ നിക്കക്കള്ളിയില്ലാത്ത കോണ്‍ഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചു. പിടിക്കപ്പെട്ട പ്രതികളെല്ലാം കോണ്‍ഗ്രസുകാരെന്ന് തെളിഞ്ഞു.

  തടിയൂരാനാണ് ശ്രമിക്കുന്നത്

  തടിയൂരാനാണ് ശ്രമിക്കുന്നത്

  അക്രമത്തെ അപലപിക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ളവര്‍ ഇപ്പോഴും പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ല എന്ന് പറഞ്ഞ് തടിയൂരാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുതിയിരിക്കണം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

  കത്തിയും കഠാരയും

  കത്തിയും കഠാരയും

  വലിയ ജനപിന്തുണയുമായി പോകുന്ന ഗവണ്മെന്റിന്റെ വിജയം തെല്ലൊന്നുമല്ല പ്രതിപക്ഷത്തെ വിശിഷ്യാ കോണ്‍ഗ്രസിനെ അലട്ടുന്നത്. തുടര്‍ഭരണം ലക്ഷ്യമാക്കി മുന്നേറുന്ന ഗവണ്മെന്റിനെതിരെ മറ്റെല്ലാ ആയുധങ്ങളും ഇല്ലാതായതോടെ കത്തിയും കഠാരയും വാളുകളുമെടുത്ത് അവര്‍ രംഗത്തെത്തിയിരിക്കുകയാണ്.

  സംഘപരിവാര്‍ അജണ്ട

  സംഘപരിവാര്‍ അജണ്ട

  തടസ്സം നില്‍ക്കുന്നവരെ ഇല്ലതാക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് കോണ്‍ഗ്രസിനുമുള്ളതെന്ന് നേരത്തെതന്നെ വ്യക്തമാണ്. കോണ്‍ഗ്രസിന്റെ കലാപ നീക്കം കേരള ജനത തിരിച്ചറിയണം. ഒന്നിച്ച് നിന്ന് ഈ ആപത്തിനേയും നമ്മള്‍ അതിജീവിക്കും.

  നെഞ്ചിലേറ്റ വെട്ട് മിഥിലാജിന്റെ ഹൃദയത്തില്‍ തുളച്ചുകയറി, ഹക്കിനേറ്റത് 9 വെട്ടുകള്‍; മൃഗീയ കൊല..!!

  വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത്; രക്തസാക്ഷികളെ അപമാനിക്കാൻ ശ്രമമെന്നും സിപിഎം

  ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: 2020 സെപ്റ്റംബറിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഇങ്ങനെയാണ്..!!

  Thiruvananthapuram

  English summary
  Venjaramoodu Twin Murder; Minister EP Jayarajan sharply criticizes Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X