കോളിയൂർ കൊലക്കേസ്: ഒന്നാം പ്രതിയ്ക്ക് വധശിക്ഷ, രണ്ടാം പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: കോവളം കോളിയൂർചാനൽക്കര സ്വദേശികളായ ഗൃഹനാഥനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി അനിൽകുമാർ എന്ന കൊലുസു ബിനു(41) നെ കോടതി വധശിക്ഷയ്ക്കും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. രണ്ടാം പ്രതി തമിഴ് നാട് ഒടുകത്തൂർ സിന്തെെമേട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം കഠിന തടവാണ് ശിക്ഷ .
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിയ്ക്കണം . രണ്ടാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മിനി.എസ്.ദാസിന്റെ താണ് ഉത്തരവ്.വിധി പ്രഖ്യാപനം കേട്ട രണ്ടാം പ്രതി താൻ കവർച്ച മാത്രമാണ് ചെയ്തതെന്നും മറ്റ് കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചാൽ ജയിലിൽ ആത്മഹത്യ ചെയ്യുമെന്നും കോടതിമുമ്പാകെ ഭീഷണി മുഴക്കി.

പ്രതികൾക്കെതിരെ കൊലക്കുറ്റം, മാനഭംഗം, ഭവനഭേദനം, കവർച്ച, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഭവനഭേദനം, കവർച്ച, വധശ്രമം എന്നിവയ്ക്ക് ഇരു പ്രതികൾക്കും ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഓരോ വർഷംകൂടി തടവ് അനുഭവിക്കണം. മാനഭംഗംകൂടി കണക്കിലെടുത്താണ് കൊലപാതകം നടത്തിയ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിന് ഈ പ്രതിക്ക് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. രണ്ടാം പ്രതിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 25,000രൂപ പിഴയുമാണ് ശിക്ഷ. ഇരുവരും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. 2016 ജൂലായ് ഏഴിന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്റെ തല ഭാരമുള്ള ചുറ്റികകൊണ്ട് അടിച്ചുതകർത്തു.
തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയെ തലയ്ക്കടിച്ചു ബോധം കെടുത്തിയശേഷം അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തി. അവരുടെ താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണക്കുരിശും കവർന്നു. ആക്രമണത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്കുശേഷവും അബോധാവസ്ഥയിലാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications