തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളിയൂർ കൊലക്കേസ്: ഒന്നാം പ്രതിയ്ക്ക് വധശിക്ഷ, രണ്ടാം പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം കോളിയൂർചാനൽക്കര സ്വദേശികളായ ഗൃഹനാഥനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി അനിൽകുമാർ എന്ന കൊലുസു ബിനു(41) നെ കോടതി വധശിക്ഷയ്ക്കും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. രണ്ടാം പ്രതി തമിഴ് നാട് ഒടുകത്തൂർ സിന്തെെമേട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം കഠിന തടവാണ് ശിക്ഷ .

<strong>അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ</strong>അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിയ്ക്കണം . രണ്ടാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മിനി.എസ്.ദാസിന്റെ താണ് ഉത്തരവ്.വിധി പ്രഖ്യാപനം കേട്ട രണ്ടാം പ്രതി താൻ കവർച്ച മാത്രമാണ് ചെയ്തതെന്നും മറ്റ് കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചാൽ ജയിലിൽ ആത്മഹത്യ ചെയ്യുമെന്നും കോടതിമുമ്പാകെ ഭീഷണി മുഴക്കി.

Koliyoor murder case

പ്രതികൾക്കെതിരെ കൊലക്കുറ്റം, മാനഭംഗം,​ ഭവനഭേദനം, കവർച്ച, ​വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഭവനഭേദനം, കവർച്ച, വധശ്രമം എന്നിവയ്ക്ക് ഇരു പ്രതികൾക്കും ഏഴ് വർഷം വീതം കഠിന തടവും 25,​000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഓരോ വർഷംകൂടി തടവ് അനുഭവിക്കണം. മാനഭംഗംകൂടി കണക്കിലെടുത്താണ് കൊലപാതകം നടത്തിയ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കൊലക്കുറ്റത്തിന് ഈ പ്രതിക്ക് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. രണ്ടാം പ്രതിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 25,000രൂപ പിഴയുമാണ് ശിക്ഷ. ഇരുവരും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. 2016 ജൂലായ് ഏഴിന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്റെ തല ഭാരമുള്ള ചുറ്റികകൊണ്ട് അടിച്ചുതകർത്തു.

തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയെ തലയ്ക്കടിച്ചു ബോധം കെടുത്തിയശേഷം അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തി. അവരുടെ താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണക്കുരിശും കവർന്നു. ആക്രമണത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്കുശേഷവും അബോധാവസ്ഥയിലാണ്.

Thiruvananthapuram
English summary
Verdict on Koliyoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X