തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നികുതി വാങ്ങിയ ശേഷം റദ്ദാക്കും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസില്‍ ഒളിവിലായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. വിഴിഞ്ഞം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മാറനല്ലൂര്‍ പോപ്പുലര്‍ ജംക്ഷനില്‍ ശിവശക്തിയില്‍ ബി കെ രതീഷിനെ (43) ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഴിഞ്ഞം വില്ലേജ് ഓഫിസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ ഒളിവിലായിരുന്നു ഇയാള്‍.

വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ കെ എല്‍ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘാണ് കെ രതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ ഇന്ന് തന്നെ തെളിവെടുപ്പിനായി വില്ലേജ് ഓഫിസില്‍ എത്തിക്കും. കെട്ടിട നികുതി ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ 6,35,000 ത്തില്‍ പരം രൂപ ഇയാള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

CASH

ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാന്‍ വരുന്ന ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങി രസീത് നല്‍കുകയും ശേഷം ഓണ്‍ലൈനായി രസീത് റദ്ദ് ചെയ്ത് തട്ടിപ്പ് നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. 2018 മുതല്‍ക്കാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് തുടങ്ങിയത് എന്നാണ് വിവരം. നികുതി സ്വീകരിക്കാനുള്ള സോഫ്റ്റ്വെയര്‍ വഴിയാണ് രതീഷ് തട്ടിപ്പ് നടത്തിയത്.

സോഫ്റ്റ്വെയറില്‍ തുടര്‍ച്ചയായ റദ്ദ് ചെയ്യല്‍ ശ്രദ്ധിച്ച താലൂക്ക് അധികൃതര്‍ പ്രാഥമിക അന്വേഷണത്തില്‍ ഇയാളെ പൂവാര്‍ വില്ലേജ് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് വ്യക്തമായതോടെ ഇയാളെ കഴിഞ്ഞ മാസം തന്നെ തല്‍സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സല്‍ ചെയ്ത രസീതുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള പരാതിയില്‍ കേസ് അന്വേഷിക്കുന്നതിനിടെയാണ് രതീഷ് ഒളിവില്‍ പോയത്. അതിനിടെ രതീഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളുകയായിരുന്നു.

ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

50 ലേറെ പേരുടെ നികുതിയാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തത് എന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം രതീഷിനെ കോടതിയില്‍ ഹാജരാക്കും എന്ന് പൊലീസ് അറിയിച്ചു. ഊരൂട്ടമ്പലം പോപ്പുലര്‍ ജംഗ്ഷനിലെ വീട്ടില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്.

Thiruvananthapuram
English summary
village field assistant, who was absconding in the case of embezzlement of lakhs, was arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X