• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരം നഗരത്തില്‍ 50 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍

തിരുവനന്തപുരം: നഗര പരിധിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ തടയാനും 50 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കോര്‍പ്പറേഷന്റെ രണ്ടു വാര്‍ഡുകള്‍ക്ക് ഒരു സെക്ടറല്‍ മജിസ്ട്രേറ്റ് എന്ന കണക്കിലാണു നിയമിച്ചിട്ടുള്ളത്. ഇവര്‍ ഓരോ മേഖലയിലും ശക്തമായ പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

കോര്‍പ്പറേഷന്‍ പരിധിയില്‍ മണക്കാട്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, കരമന, നേമം, കവടിയാര്‍ മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന കര്‍ശനമാക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഓരോ ഡിവിഷനിലെയും കൗണ്‍സിലര്‍മാര്‍, പൊതു സംഘടനകള്‍ എന്നിവരുടെ സേവനം സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്തും.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

നഗര പരിധിയിലെ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തന രീതി വിലയിരുത്താന്‍ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നിയമ ലംഘനങ്ങള്‍ തടയുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിലും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ശ്രദ്ധവയ്ക്കണമെന്നു യോഗത്തില്‍ സബ് കളക്ടര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുത്താം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും സബ് കളക്ടര്‍ അഭ്യര്‍ഥിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡല്‍ ഓഫിസര്‍ ബി. അനീഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നഗരത്തിലേതിനു പുറമേ ജില്ലയുടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

വൈഗ കേസ്: സനുമോഹൻ അറസ്റ്റിൽ, പിടിയിലായത് വനമേഖലയിൽ നിന്ന്, ഉടൻ കൊച്ചിയിലേക്ക്? വൈഗ കേസ്: സനുമോഹൻ അറസ്റ്റിൽ, പിടിയിലായത് വനമേഖലയിൽ നിന്ന്, ഉടൻ കൊച്ചിയിലേക്ക്?

പാലായില്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമല്ല, കളമശ്ശേരിയിലും ഉറപ്പില്ല, സിപിഎം പ്രതീക്ഷ 12 ജില്ലകളില്‍പാലായില്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമല്ല, കളമശ്ശേരിയിലും ഉറപ്പില്ല, സിപിഎം പ്രതീക്ഷ 12 ജില്ലകളില്‍

 കൊവിഡിന്റെ രണ്ടാം തരംഗം ചത്തീസ്ഗഢില്‍ ആഞ്ഞടിക്കുന്നു; ദിവസേന 100 മരണം, സ്ഥിതി ഗുരുതരം കൊവിഡിന്റെ രണ്ടാം തരംഗം ചത്തീസ്ഗഢില്‍ ആഞ്ഞടിക്കുന്നു; ദിവസേന 100 മരണം, സ്ഥിതി ഗുരുതരം

 ഡിംപൽ ഓവർ ആക്ടിംഗ് ചെയ്യില്ലേ? ലാലേട്ടന്റെ കിടിലൻ മറുപടി, മണിക്കുട്ടനുള്ള സമ്മാനം വീഡിയോ കോളിൽ ഡിംപൽ ഓവർ ആക്ടിംഗ് ചെയ്യില്ലേ? ലാലേട്ടന്റെ കിടിലൻ മറുപടി, മണിക്കുട്ടനുള്ള സമ്മാനം വീഡിയോ കോളിൽ

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

എഎൻ ഷംസീർ
Know all about
എഎൻ ഷംസീർ

Thiruvananthapuram
English summary
Violation of Covid protocol; 50 Sectoral Magistrates in the City of Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X