തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം, പോലീസിന് റോളില്ല, ഗുണ്ടാ നിയമത്തില്‍ കളക്ടറുടെ ഉത്തരവ് വൈകുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗുണ്ടാ-ലഹരി സംഘങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത മിക്ക സംഭവങ്ങള്‍ക്കും പിന്നില്‍ ലഹരി മാഫിയ സംഘങ്ങളാണ്. പോലീസ് പക്ഷേ ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാന്‍ സാധിച്ചിട്ടില്ല. എക്സൈസിനും ഒന്നും ചെയ്യാനാവാത്ത സാഹചര്യത്തിലാണ്. നേരത്തെ ക്വട്ടേഷന്‍ തര്‍ക്കത്തില്‍ അടക്കമായിരുന്നു ഗുണ്ടാസംഘങ്ങള്‍ പകതീര്‍ത്തിരുന്നത്. എന്നാല്‍ ഇന്ന് സീന്‍ മുഴുവന്‍ മാറിയെന്ന് പോലീസ് പറയുന്നു. ലഹരിവില്‍പ്പനയെ ചൊല്ലിയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. ഇതിനൊപ്പം അക്രവും കൂടി വരുന്നതോടെ പോലീസ് നിസ്സഹായരാണ്.
'ദിലീപ് മലയാളത്തിലെ നടീ നടന്മാരുടെ ഫോണുകള്‍ വരെ ഹാക്ക് ചെയ്തു'; വെളിപ്പെടുത്തലുമായി സംവിധായകന്
അതേസമയം ഗുണ്ടാ നിയമം നടപ്പാക്കുന്നതില്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് നാല് മണിക്ക് യോഗം ചേരും. ഗുണ്ടാ ആക്രമണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുണ്ടാ നിയമം സമഗ്രമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗുണ്ടകളെ കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്യാനും നാടുകടത്താനും പോലീസ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും കളക്ടര്‍മാര്‍ അനുമതി നല്‍കുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അഞ്ഞൂറില്‍ അധികം പോലീസ് റിപ്പോര്‍ട്ടുകളില്‍ കളക്ടര്‍മാര്‍ നടപടിയെടുത്തില്ലെന്നാണ് ഡിജിപിയുടെയും ഇന്റലിജന്‍സ് എഡിജിപിയുടെയും റിപ്പോര്‍ട്ട്.
അതേസമയം തലസ്ഥാനത്ത് കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാര കാര്യങ്ങള്‍ക്ക് പോലും അക്രം നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കഞ്ചാവ് കച്ചവടക്കാരുടെ കുടിപ്പകയില്‍ ഒരു യുവാവിന് കാല് നഷ്ടമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം കൂടിയായതോടെ നടപടിയെടുക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദമേറുകയാണ്. മുഖ്യമന്ത്രിയുടെ കൈവശമുള്ള ആഭ്യന്തര വകുപ്പിനെതിരെ വ്യാപക പരാതികളാണ് ഉള്ളത്. കഴക്കൂട്ടത്ത് ഗുണ്ടാസംഘം നടത്തിയ ബോംബേറിലാണ് ക്ലീറ്റസ് എന്ന യുവാവിന് കാല് നഷ്ടമായത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ അജിത് ലിയോണും സംഘവുമാണ് ബോംബെറിഞ്ഞത്.
ഇയാള്‍ ലക്ഷ്യം വെച്ചത് മുമ്പ് സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സുനിലിനെയാണ്. ഇതിനായി കഞ്ചാവ് മാഫിയ ശൃംഖലയിലെ യുവാക്കളെ പത്തിലധികം കേസുകളില്‍ പ്രതിയായ അജിത് ലിയോണ്‍ ഉപയോഗിക്കുകയായിരുന്നു. ബോംബെറിഞ്ഞ അഖില്‍ എന്ന യുവാവ് കഞ്ചാബ് കേസില്‍ ജയിലിലായിരുന്നു. ഇയാളെ ജാമ്യത്തില്‍ ഇറക്കിയത് അജിത്താണ്. ഇതിന് പരോപകാരമായിട്ടാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. പക്ഷേ ബോംബെറിഞ്ഞപ്പോള്‍ കൊണ്ടത് ഇതിലൊന്നുമില്ലാത്ത, കാര്യമെന്തെന്ന് പോലുമറിയാത്ത ക്ലീറ്റസിനാണ്. ഇയാളുടെ കാലും ഈ ബോംബേറില്‍ നഷ്ടമായി.
അതേസമയം ഗുണ്ടകള്‍ക്കെതിരെ വിവിധ ഓപ്പറേഷനുകള്‍ പോലീസ് നടത്തുന്നുണ്ടെങ്കിലും കളക്ടര്‍മാരുടെ നിസ്സഹകരണം ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നുവെന്നാണ് പോലീസിന്റെ പരാതി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപിയും മറ്റ് ഉന്നത ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുക. എന്നാല്‍ തലസ്ഥാനത്തെ പ്രശ്നങ്ങള്‍ വളരെ കൂടിയ തോതിലാണ്. ബെംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ കഴക്കൂട്ടത്ത് കൊണ്ട് വന്ന് വില്‍ക്കുന്നയാളാണ് അജിത് ലിയോണ്‍. ഇയാള്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ലക്ഷങ്ങളുടെ സമ്പാദ്യം അജിത്തിനുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തെ പോത്തന്‍കോട് സുധീഷ് എന്ന ഗുണ്ടയുടെ കാലുവെട്ടി റോഡിലെറിഞ്ഞത് ലഹരിമാഫിയകള്‍ തമ്മിലുള്ള കിടമത്സരത്തിനിടെയായിരുന്നു.
ലഹരി കേസിലെ കണ്ണികളയായവര് പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ചിരുന്നു.ഇതിന് പുറമേ വീടുകയറി ഗുണ്ടാപിരിവും നടത്തിയിരുന്നു. വിളപ്പില്‍ ശാലയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും ആറംഗ കഞ്ചാവ് സംഘവും ആക്രമിച്ചിരുന്നു. ബസ് ഇവരുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. നെയ്യാര്‍ഡാമിലും, മലയിന്‍കീഴിലും, പോലീസുകാരെയും നാട്ടുകാരെയും കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. വര്‍ക്കലയില്‍ സ്കൂളിലെ ലഹരി ഉയോഗത്തിനെതിരെ പരാതി നല്കിയ അനു എന്ന യുവാവിനെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അതിക്രൂരമായി ആക്രമിച്ചത്.
കാവ്യക്ക് കുരുക്ക് മുറുകുന്നു? ചോദ്യാവലിയൊരുക്കി ക്രൈംബ്രാഞ്ച്, ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു