തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം കലോത്സവ നഗരിയിൽ കൂട്ടത്തല്ല്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഉണ്ടായ വാക്കുതർക്കം കൂട്ടതല്ലിൽ കലാശിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാര്യവട്ടത്തെ കാമ്പസിലെ മൂന്നാം വേദിക്ക് സമീപമായിരുന്നു സംഭവം. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും യുവാവിനൊപ്പമുണ്ടായിരുന്നവും തമ്മിലാണ് ഏറ്റുമുട്ടിയത്.

<strong><br> രാഹുലിന് കരുത്തേകാന്‍ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിന്'; പോസ്റ്ററില്‍ യച്ചൂരിയില്ല</strong>
രാഹുലിന് കരുത്തേകാന്‍ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിന്'; പോസ്റ്ററില്‍ യച്ചൂരിയില്ല

കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയ ശേഷമാണ് ഒരു മണിക്കൂറോളം നീണ്ട സംഘഷാവസ്ഥയ്ക്ക് അയവുവന്നത്. മത്സരം കാണാനെത്തിയ പെൺകുട്ടിയോട് സമീപത്തുണ്ടായ യുവാവ് അപമര്യാദയായി സംസാരിക്കുകയും പെൺകുട്ടി പ്രതികരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പ്രതികരണത്തിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ തല്ലിയെന്ന് ആരോപിച്ച് കാമ്പസിലെ മറ്റ് വിദ്യാർത്ഥികളെത്തി പുറത്തുനിന്ന് എത്തിയ യുവാവിനെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു.

karyavattom-

അതോടെ,​ യുവാവിന്റെ കൂടെയുണ്ടായിരുന്ന നാലു പേർ കാമ്പസിലെ മറ്റ് വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് യുവാക്കളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ സുരക്ഷാ ജീവനക്കാർ പിടികൂടി. സംഘർഷത്തെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. ഇതിനിടയിൽ എസ്ഐ യൂണിയൻ പ്രവർത്തകരെ കുറ്റക്കാരാക്കുന്നുവെന്ന് ആരോപിച്ച് യൂണിയൻ ഭാരവാഹികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ വിദ്യാധരൻ സ്ഥലത്തെത്തി യൂണിയൻ പ്രവർത്തകരെ അനുനയിപ്പിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
violence in youth festival in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X