ബൈജു പറഞ്ഞതുപോലെ വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിച്ചു, ആഗ്രഹം നടന്നെന്ന് താരം; വി ശിവന്‍കുട്ടിക്ക് അഭിനന്ദനം
തിരുവനന്തപുരം: നേമം മണ്ഡലത്തെ തിരിച്ച് പിടിച്ച് മന്ത്രി കസേരയില്‍ എത്തിയ വി ശിവന്‍ കുട്ടിയുടെ വിജയത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ് രംഗത്തെത്തി. ഞാന്‍ ആഗ്രഹിച്ചപോലെ വി ശിവന്‍കുട്ടി ജയിച്ച് മന്ത്രിയായെന്നും അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ബൈജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പും ബൈജു വി ശിവന്‍കുട്ടിയെ കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ പങ്കുവച്ച കുരിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ശിവന്‍കുട്ടി സഖാവ്
ബഹുമാന്യരെ, ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്‌നേഹവും ഇതിനാല്‍ രേഖപെടുത്തുന്നു.

പരസ്പരം സ്‌നേഹിച്ചു മുന്നേറാം
വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു. വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്‌നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകള്‍ക് നമ്മള്‍ ഓരോരുത്തരും വഴികാട്ടികളാകണം. എന്ന് നിങ്ങളുടെ സ്വന്തം നടന്‍ ബൈജുസന്തോഷ്. നന്മയുള്ള എല്ലാവരും ഇത് ഷെയര്‍ ചെയ്യും എന്ന് വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ്
തിരഞ്ഞെടുപ്പിന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ. ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്. പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടര്‍മാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് എന്തെന്നാല്‍ ഈ വരുന്ന ഏപ്രില്‍ 6 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്താല്‍ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്.

മൂന്ന് സ്ഥാനാര്‍ഥികളും
ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികളും പ്രഗല്‍ഭന്‍മാരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളര്‍ന്ന ശ്രീ: ശിവന്‍കുട്ടി സഖാവിനു തന്നെയാണ്. മാത്രവുമല്ല അദ്ദേഹം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വളര്‍ന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തില്‍ അടിവരയിട്ടു പറയുന്നു എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാവുമെന്ന്.

അമിതമായ ആത്മാര്‍ത്ഥത
എങ്കില്‍ നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എംഎല്‍എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാര്‍ത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുന്‍പ് നടത്തിയിടുണ്ട്. എങ്കില്‍ ഇതേ ആത്മാര്‍ത്ഥത തന്നെയാണ് വോട്ടര്‍മാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്.

വോട്ടര്‍മാര്‍ ചിന്തിക്കൂ
എന്ത് കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാന്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടര്‍മാര്‍ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന എംഎല്‍എ വേണോ മന്ത്രിയെ വേണോ എന്ന്. ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യം മാത്രം. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരന്‍ നിങ്ങളുടെ സ്വന്തം നടന്‍ ബൈജു സന്തോഷ്.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications